Film News
പുലിമുരുഗനെ മറികടന്നു ഭീഷ്മ പർവ്വം.!!!!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രം തീയേറ്റർ റൺ അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു റെക്കോർഡ് കൂടി നേടിയിരിക്കുകയാണ്. ഗൾഫിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായി ഭീഷ്മ പർവ്വം മാറി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൾഫ് കളക്ഷനിൽ മോഹൻലാൽ ചിത്രമായ പുലി മുരുകനെയാണ് ഭീഷ്മ പർവ്വം മറികടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാൽ നായകനായ ലൂസിഫർ ആണ് ഗൾഫ് കളക്ഷനിൽ ഒന്നാമത് നിൽക്കുന്നത്. ഏകദേശം നാൽപതു കോടിയോളമാണ് ഗൾഫിൽ നിന്ന് ലൂസിഫർ നേടിയത്. ഭീഷ്മയുടെ ഗൾഫ് കളക്ഷൻ 31 കോടി രൂപ കവിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പുലി മുരുകനും ഗൾഫിൽ നിന്ന് നേടിയത് 31 കോടി രൂപയാണ്. പക്ഷെ ചിത്രം കണ്ട പ്രേക്ഷകരുടെ എണ്ണത്തിൽ പുലിമുരുകൻ തന്നെയാണ് ഇപ്പോഴും ഗൾഫിൽ മുന്നിൽ നിൽക്കുന്നത്. ആറു ലക്ഷത്തിനു മുകളിൽ പ്രേക്ഷകർ ആണ് ഗൾഫിൽ ലൂസിഫർ കണ്ടത് എങ്കിൽ പുലിമുരുകന് ലഭിച്ചത് അഞ്ചര ലക്ഷത്തോളം പ്രേക്ഷകരെ ആണ്.

pulimurugan
ഭീഷ്മപർവത്തിനു 18 ദിവസം കൊണ്ട് ഗൾഫിൽ നിന്നും ലഭിച്ച പ്രേക്ഷകർ മൂന്നു ലക്ഷത്തിതൊണ്ണൂറ്റിയയ്യായിരം ആണെന്ന് ചിത്രത്തിന്റെ ഗൾഫ് വിതരണക്കാരായ ട്രൂത് ഗ്ലോബൽ ഫിലിംസ് പുറത്തു വിട്ടിട്ടുണ്ട്. യു എസ് ഡോളർ ഇന്ത്യൻ രൂപയിലേക്കു മറ്റുബോൾ ഉള്ള റേറ്റിന് വലിയ വ്യത്യാസം വന്നതു കൊണ്ടാണ് പുലി മുരുകനേക്കാൾ ഒന്നര ലക്ഷത്തോളം കാഴ്ചക്കാർ കുറവായിട്ടും ഭീഷ്മയുടെ ഗ്രോസ് പുലി മുരുകനേക്കാൾ കൂടുതൽ വന്നത് എന്നും ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു, വിദേശ കളക്ഷൻ യു എസ് ഡോളറിൽ ആണ് എപ്പോഴും കണക്കു കൂട്ടുന്നത്. യു എസ് ഡോളറിൽ മുന്നിൽ പുലി മുരുകൻ ആണെങ്കിലും ഇന്ത്യൻ രൂപയിലേക്കു മാറ്റുമ്പോൾ ഭീഷ്മ പർവ്വം ഗൾഫ് കളക്ഷനിൽ രണ്ടാം സ്ഥാനത്തു വരുന്നു. ആകെ മൊത്തമുള്ള വിദേശം കളക്ഷൻ ആയി ഭീഷ്മ നേടിയത് 34 കോടിയോളമാണ്. ലൂസിഫർ നേടിയ വിദേശ കളക്ഷൻ അമ്പതു കോടിക്ക് മുകളിൽ ആണെങ്കിൽ പുലി മുരുകൻ നേടിയത് 39 കോടിയോളമാണ്.

BHEESHMA PARVAM
Film News
അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ ഫ്രണ്ട് ട്രെയിലർ ..

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend
ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ്. ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ് ,ദർശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു പേരിൽ ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!
-
Film News7 days ago
മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ….