ബോളിവുഡിലെ സൂപ്പർ താരം സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ആവേശത്തിലാണ് താരത്തിന്റെ ആരാധകർ. സണ്ണി ലിയോൺ നായികയായി എത്തുന്ന ആദ്യ മലയാള വെബ് സീരിസ് ആണ് ‘പാൻഇന്ത്യൻ സുന്ദരി’. പാൻ ഇന്ത്യൻ സുന്ദരി പ്രദർശനത്തിന് ഒരുങ്ങുകയാണ്. സീരീസിൽ ഒരു പ്രധാന വേഷത്തിൽ ഭീമൻ രഘുവും എത്തുന്നുണ്ടെന്നാണ് വിവരം. പാൻ ഇന്ത്യൻ സുന്ദരി വെബ്‌സീരീസിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ശരപഞ്ജരം’ സിനിമയിൽ നടൻ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട ഒരു സീനായിരുന്നു കുതിരയെ തടവുന്ന രംഗം . ആ രംഗം അതേപടി അനുകരിക്കുന്ന ഭീമൻ രഘു ആയിരുന്നു ടീസറിൽ ഉണ്ടായത്. ഇപ്പോഴിതാ താരസുന്ദരി സണ്ണി ലിയോണിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പറഞ്ഞെത്തിയിരിക്കുകയാണ് ഭീമൻ രഘു. വളരെ ലാളിത്യമുള്ള , സിമ്പിൾ ആയ നടിയാണ് സണ്ണി ലിയോൺ എന്നാണ് ഭീമൻ രഘു പറയുന്നത്. ഇത്രയും പാവപ്പെട്ട ഒരു പെൺകുട്ടിയെ താൻ കണ്ടിട്ടില്ല എന്നും സണ്ണി ലിയോൺ വന്ന ആദ്യത്തെ ദിവസം ഒക്കെ വണ്ടിയൊക്കെ ഫുൾ ബ്ലോക്ക് ആയിരുന്നുവെന്നും സണ്ണി ലിയോൺ പറയുന്നു. പക്ഷെ കുറച്ച് നേരം കഴിഞ്ഞപ്പോൾ കൂടിനിന്ന ആൾക്കാരുടെ ഇടയിൽ കൂടി ഒരു പെങ്കൊച്ച് നടന്നു വരുന്നത് കണ്ടു. അതായിരുന്നു സണ്ണി ലിയോൺ എന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു. അത്തരമൊരു കാഴ്ച നമുക്ക് അത് വിശ്വസിക്കാൻ പറ്റില്ലഎന്നും കാരണം വലിയ ആർഭാടമായിട്ടാണ് സണ്ണി ലിയോൺ സെറ്റിലേക്ക് വന്നത്. മേക്കപ്പും മറ്റ് സെറ്റപ്പും കൂടെ 10-15 പേരൊക്കെ സണ്ണി ലിയോണിന്റെ കൂടെ ഉണ്ടായിരുന്നു.
പക്ഷെ അവർ വളരെ കൂൾ ആയി മേക്കപ്പ് ഒന്നും ഇല്ലാതെ നടന്നു വന്നു, സംവിധായകനെ കാണാൻ വേണ്ടി വന്നതായിരുന്നു. കാണുമ്പോൾ ഒരു മലയാളി ലുക്കുള്ള പെൺകുട്ടി” എന്നാണ് ഭീമൻ രഘു പറയുന്നത്. കൂടാതെ സണ്ണി ലിയോണിനൊപ്പമുള്ള ഡാൻസിനെ കുറിച്ചും ഭീമൻ രഘും സംസാരിക്കുന്നുണ്ട്. ‘അഞ്ച് കഥാപാത്രങ്ങളുടെ ഓർമ്മയിൽ കൂടി സണ്ണി ലിയോണിന്റെ ഒരു സോംഗ് ഒക്കെയുണ്ട് എന്നും ഫുൾ സ്യൂട്ടിൽ ഞങ്ങൾ എല്ലാവരും കൂടെയുള്ള ഒരു സോഗും ഡാൻസും ഉണ്ടെന്നും ഭീമൻ രഘു പറഞ്ഞു. ഡാൻസ് മാത്രമല്ല ഫൈറ്റ് ഉണ്ട്, സീൻസ് ഉണ്ട്, സെന്റിമെന്റ്സ് ഉണ്ട്, കോമഡി ഉണ്ട്. എല്ലാം കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു സീരീസ് എന്ന് തന്നെ പറയാം.’ എന്നാണ് ഭീമൻ രഘു പറഞ്ഞത്. അതേസമയം പാൻ ഇന്ത്യൻ സുന്ദരിയുടെ ടീസർ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ടീസറിൽ സണ്ണി ലിയോണും ഭീമൻ രഘുവും മാത്രമാണുണ്ടായിരുന്നത്.
മലയാള സിനിമയിലെ അതുല്യ പ്രതിഭകളായ ജയനും ഷീലയും ഒന്നിച്ച് അഭിനയിച്ച ശരപഞ്ജരം സിനിമയിലെ ഹിറ്റ് ഗാനരംഗത്തെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു അണിയറപ്രവർത്തകർ ടീസർ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ജയന്‍ കുതിരയെ തടവുന്ന രംഗമാണ് ഭീമന്‍ രഘുവിനെയും സണ്ണി ലിയോണിയെയും അവതരിപ്പിച്ചുകൊണ്ട് അണിയറക്കാര്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെയാണ് പാൻ ഇന്ത്യൻ സുന്ദരി പ്രദർശനത്തിന് എത്തിക്കുന്നത് .സീരിസിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. എച്ച് ആർ പ്രൊഡക്ഷൻസ്ന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് ചിത്രം നിർമിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. മലയാളത്തിലെ ആദ്യ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ഐശ്വര്യ അനിൽകുമാർ,ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സീരീസിന്റെ ബാക് ഗ്രൗണ്ട് സ്കോർ ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്