27  വര്ഷത്തിനു ശേഷം ‘സ്പടികം’ ആ പേര് പോലെ തന്നെ ഇന്ന് തീയിട്ടറുകളിൽ തിളങ്ങുകയാണ്, എന്നാൽ ഈ ചിത്രത്തിൽ സിൽക്ക് സ്മിതയെ കാസറ്റ് ചെയ്യ്തപോൾ ഒരുപാടു വിമർശനങ്ങൾ തനിക്കു കേൾക്കേണ്ടി വന്നു സംവിധായകൻ ഭദ്രൻ പറയുന്നു. എന്നാൽ ഈ ചിത്രത്തിൽ സിൽക്ക് സ്മിതക്ക് പകരം അങ്ങനൊരു നടിയെ കണ്ടെത്താൻ കഴിയില്ലായിരുന്നു അതിനു ഒരു കാരണം ഉണ്ട് ഭദ്രൻ പറയുന്നു.

സിൽക്‌സ്മിതയെ അഭിനയിപ്പിച്ചപ്പോൾ തന്നോട് ഒരുപാടു പറഞ്ഞു ഇങ്ങനൊരു കുടുംബ കഥയിൽ എന്തിനാണ് ഇങ്ങനൊരു സെക്സി പെണ്ണിനെ അഭിനയിപ്പിക്കുന്നത്, അതിന്റെ കാരണം എന്താണ് . പക്ഷെ ഞാൻ ചിന്തിച്ചത് എന്റെ കുട്ടിക്കാലത്തു മീനച്ചലാറിൽ വെള്ളം പറ്റുമ്പോൾ അവിടെ ആണുങ്ങളും, പെണ്ണുങ്ങളും എത്താറുണ്ട്, ആ പെണ്ണുങ്ങൾ ഒരു ഹാഫ് ബ്ലൗസും ഇട്ടു, പുക്കിളിനു താഴെ ഉടക്കുന്ന മുണ്ടും ആണ് ധരിച്ചത്, ആ വേഷം ഉൾക്കൊണ്ടാണ് ഞാൻ സിൽക്ക് സ്മിതയെ ഇതിൽ അഭിനയിപ്പിച്ചത് ഭദ്രൻ പറയുന്നു

ഇതിന്റെ കഥ ഞാൻ  രാജേന്ദ്രബാബുവിനോട്  പറഞ്ഞപ്പോൾ എന്റെ ഈ സങ്കല്പവും പറഞ്ഞു ഉടൻ അദ്ദേഹം ആണ് എന്നോട് പറഞ്ഞു ഈ വേഷം വിശ്വസിച്ചു ഏൽപ്പിക്കാൻ കഴിയുന്ന ഒരു നടിയാണ് സിൽക്‌സ്മിത, അങ്ങനെ ഈ കഥ സിൽക്കിനോട് പറയുകയും അവർ ഓക്കേ പറയുകയും ചെയ്യ്തു, ഭദ്രൻ പറഞ്ഞു, ഇപ്പോൾ സ്പടികം വീണ്ടും തീയറ്ററുകളിൽ ഗംഭീരമായി ഓടിക്കൊണ്ടിരിക്കുകയാണ്, ആടുതോമയെ കാണാനുള്ള ആവേശത്തിൽ ആണ് ഇപ്പോൾ  പ്രേക്ഷകർ.