General News
ഇപ്പോൾ കല്യാണം കഴിഞ്ഞാൽ എല്ലാവരും ചോദിക്കുന്നത് ഡിവോഴ്സ് എപ്പോഴാണെന്ന് എന്നാണ്… അതാ ഇന്നത്തെ കാലം അതാണ്. ഭാവനയുടെ അഭിമുഖം വൈറൽ

നമ്മൾ എന്ന പ്രശസ്ത ചിത്രത്തിലൂടെ മലയാളികൾക്ക് മുൻപിൽ സുപരിചിതയായ ആളാണ് ഭാവന. ആദ്യചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ തന്നെ നിരവധി പ്രേക്ഷകരെ നേടിയെടുക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ പിന്നീട് സിനിമാ മേഖലയിൽ എന്നും സജീവമായി നിലനിൽക്കുന്ന താരത്തിന് അവസരങ്ങൾ ഏറെ ലഭിക്കുകയായിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാരുടെ ഒപ്പം എല്ലാം അഭിനയിച്ച് പ്രീതി നേടിയെടുക്കുവാൻ ഭാവനയ്ക്ക് സാധിച്ചിട്ടുണ്ട്. വിരലിലെണ്ണാൻ കഴിയുന്നതിലും അധികം മലയാളചിത്രങ്ങളിൽ ആണ് താരം വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സിഐഡി മൂസ, ക്രോണിക് ബാച്ചിലർ, സ്വപ്നക്കൂട്, തിളക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ ഇടക്കാലത്ത് മലയാളത്തിൽ നിന്നും മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്ക് താരം ചേക്കേറുകയായിരുന്നു.
നാടൻ വേഷങ്ങളും നാടൻ കഥാപാത്രങ്ങൾ മാത്രം കൈകാര്യം ചെയ്തിരുന്ന ഭാവന തെന്നിന്ത്യൻ ഭാഷയിലേക്ക് ചേക്കേറിയപ്പോൾ ഗ്ലാമറസ് കഥാപാത്രങ്ങളും തനിക്ക് കൈകാര്യം ചെയ്യാം എന്ന നിലയിലേക്ക് വളരുകയായിരുന്നു. അതുകൊണ്ടുതന്നെ അവിടെയുള്ള താരത്തിന്റെ ചുവടുവെപ്പ് ഒട്ടും പിന്നിലായിരുന്നില്ല. 2017 ൽ പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ആദം ജോൺ എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത്. അതിനുശേഷം അഞ്ച് വർഷക്കാലത്തോളം താരം സിനിമാ മേഖലയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം. ഭാവനയുടെ രണ്ടാം തിരിച്ചുവരവിനെപ്പറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത് ആഷിക് അബുവാണ്. ജീവിതത്തിൽ പല പ്രതിസന്ധികളും ഉണ്ടായപ്പോൾ ഭാവന അതിൽ നിന്നൊക്കെ തരണം ചെയ്തു മുന്നോട്ടു വരുവാനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്. അതിൻറെ ഭാഗമായി മലയാള സിനിമയിലേക്ക് ഉടൻ ഇല്ല എന്ന തീരുമാനവും താരം എടുത്തു. തന്റെ സമാധാനത്തിനുവേണ്ടി അടുത്തെങ്ങും മലയാള സിനിമയിലേക്ക് കടന്നു വരുന്നില്ലെന്നും അഭിനയിക്കുന്നില്ലെന്ന് ഭാവന വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ സാഹചര്യത്തിൽ മറ്റു ഭാഷകളിൽ സജീവമായിരുന്ന താരം കന്നട ഭാഷയിൽ ആണ് കൂടുതലും ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തത്. താരത്തിൻറെ ഓരോ കഥാപാത്രവും ആളുകൾ എന്നും ഏറ്റെടുക്കുന്നത് തന്നെയായിരുന്നു. മലയാള സിനിമയിൽ നിന്ന് തനിക്ക് അവസരങ്ങൾ പലപ്പോഴും നിഷേധിച്ചിട്ടുണ്ട് എന്നും ഈ സാഹചര്യത്തിൽ എല്ലാം പ്രിയപ്പെട്ട സുഹൃത്തുക്കളായ പൃഥ്വിരാജും, ജയസൂര്യയും ആഷിക് അബുവുമടങ്ങുന്നവർ തനിക്ക് അവസരങ്ങളുമായി മുന്നോട്ടുവന്നിരുന്നു എന്ന് ഭാവന വ്യക്തമാക്കിയിരുന്നു. സിനിമാമേഖലയിൽ സജീവമല്ലായിരുന്നു എങ്കിലും പൊതുവേദികളിലും പരിപാടികളിലും പലപ്പോഴും താരം പ്രത്യക്ഷപ്പെട്ടിരുന്നു.തന്റെ രണ്ടാം തിരിച്ചുവരവിനെപ്പറ്റി ഇപ്പോൾ ചില സൂചനകൾ ഭാവന നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവാഹത്തെ പറ്റിയുള്ള ഭാവനയുടെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
വിവാഹത്തെപ്പറ്റി എന്നാണ് അഭിപ്രായം എന്ന ഒരു അഭിമുഖത്തിൽ അവതാരകൻ ചോദിച്ചപ്പോൾ വിവാഹം കഴിക്കാത്തവരോട് ഉടനൊന്നും വിവാഹം ഇല്ലേ എന്ന് ചോദിക്കുന്നത് പോലെ തന്നെ വിവാഹം കഴിഞ്ഞവരോട് ഡിവോഴ്സ് അടുത്തെങ്ങാനും ഉണ്ടോ എന്ന് ചോദിക്കുന്ന ഒരു രീതി നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ടെന്നും അത് തനിക്ക് കാണാൻ സാധിച്ചത് മലയാളസിനിമയിൽ ആണെന്നുമാണ് ഭാവന വ്യക്തമാക്കിയിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നും വിട്ടുനിന്നിരുന്നു എങ്കിലും ഇന്നും താരത്തിന് ആരാധകരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. അതുകൊണ്ടുതന്നെയാണ് താരത്തിന്റെ വാക്കുകളും വിശേഷങ്ങളും ഒക്കെ നിമിഷനേരം കൊണ്ട് വൈറലായി മാറുന്നത്.
General News
ജനിച്ചപ്പോള്‍ തന്നെ അച്ഛനമ്മമാര്‍ ഉപേക്ഷിച്ചു: ഇന്ന് ‘സിഎ’കാരാനൊരുങ്ങി വാണിയും വീണയും, ഇത് അതിജീവനത്തിന്റെ മധുരപ്രതികാരം

ജനനം മുതല്‍ തന്നെ അച്ഛനമ്മമാരുടെ സ്നേഹം നഷ്ടപ്പെട്ടവരാണ് വാണിയും വീണയും. തലകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഇരുവരെയും ജനിച്ച ഉടനെ തന്നെ വാണിയെയും വീണയെയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. പക്ഷേ ജീവിതത്തില്‍ തിരസ്കരിക്കപ്പെട്ടിടത്തുനിന്നും ഉന്നത വിജയം തേടി പ്രചോദനം പകരുകയാണ് ഇരുവരും.
ഹൈദരാബാദ് സ്വദേശികളാണ് വാണിയും വീണയും. ഇപ്പോള്‍ ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത് 12ാം ക്ലാസ് പരീക്ഷയെഴുതിയാണ്. തെലങ്കാനയിലെ ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എക്സാമിനേഷന് സഹോദരിമാര്‍ക്ക് പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പ്രത്യേക പരിഗണനയൊന്നും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്.
സ്വന്തം യോഗ്യതയിലൂടെയും കഠിനാധ്വാനത്തിലൂടെയും മികച്ച നേട്ടം കൈവരിക്കണമെന്നാണ് വാണിയും വീണയും പറയുന്നു. പരീക്ഷയ്ക്ക് പ്രത്യേക പരിഗണനയ്ക്കുണ്ടായിരുന്ന അധിക സമയത്തിന്റെ ആനുകൂല്യവും ഇവര്‍ നിരസിച്ചു.
അവര്‍ സമയം അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ പരീക്ഷ എഴുതിക്കഴിഞ്ഞുവെന്ന് പരീക്ഷാ കേന്ദ്രത്തിലെ ഇന്‍വിജിലേറ്ററായിരുന്ന അരുണ പറഞ്ഞു. ‘ഞങ്ങള്‍ വളരെ വേഗത്തില്‍ എഴുതി’ പരീക്ഷ എഴുതിയ ശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
പ്ലസ് ടുവിന് ശേഷം ഇരുവരും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി മേഖലയില്‍ കരിയര്‍ തുടരാനുള്ള തയ്യാറെടുപ്പിലാണ്. ‘ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിനാല്‍ പ്ലസ്ടുവിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകാനുള്ള ഫൗണ്ടേഷന് കോഴ്സിന് ചേരും,’ വാണി പറയുന്നു.
പരീക്ഷാ സമയത്ത് തങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കോപ്പിയടിക്കുന്നുണ്ടെന്നും പലരും വിചാരിച്ചേക്കാം, എന്നാല്‍ തങ്ങള്‍ മത്സരബുദ്ധിയുള്ളവരാണെന്നും പരീക്ഷാ സമയത്ത് പരസ്പരം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വാണി പറയുന്നു.
2003 ഒക്ടോബര്‍ 15 ന് തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് വാണിയും വീണയും ജനിച്ചത്. മാതാപിതാക്കള്‍ ദിവസക്കൂലിക്കാരായിരുന്നു. അവര്‍ക്ക് ഇരുവരെയും വളര്‍ത്താനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. രണ്ടുപേരെയും ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ശേഷം 2017ല്‍ സര്‍ക്കാര്‍ സ്റ്റേ ഹോമിലായിരുന്നു ഇരുവരും.
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!
-
Film News7 days ago
മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ….