Connect with us

സിനിമ വാർത്തകൾ

സാരിയിൽ സുന്ദരിയായി ഭാവന, സന്തോഷം പങ്കുവെച്ച് താരം

Published

on

നമ്മൾ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഭാവന, തുടക്ക കാലത്ത് സഹോദരിയെയും കൂട്ടുകാരിയേയും ഭാവന വേഷങ്ങൾ ചെയ്തിരുന്നു, പിന്നീട് താരത്തെ തേടി നായികാ പദവി എത്തിച്ചേർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന സജീവമാണ്. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്, പിന്നീട് ഇവർ വിവാഹിതരാകുകയും ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന.നവീനോടൊപ്പം ബാംഗ്ലൂർ ആണ് താരം താമസിക്കുന്നത്, ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ.

ഭാവനയുടെ സിനിമ ജീവിതത്തിനു ശക്തമായ പിന്തുണ നൽകിയിരുന്നത് ഭാവനയുടെ പിതാവ് ആയിരുന്നു. അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം വേദനയിലായിരുന്നു. ഭാവനയുടെ സഹോദരനായ ജയദേവ് ബാലചന്ദ്രയും അച്ഛനെക്കുറിച്ചും അനിയത്തിയെക്കുറിച്ചുമൊക്കെയുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച്‌ എത്താറുണ്ട്.ഭാവനയുടേയും സഹോദരന്റേയും കുട്ടിക്കാല ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തന്റെ വീട്ടുവിശേഷങ്ങൾ എല്ലാം താരം ആരാധകർക്കൊപ്പം പങ്കുവെക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, സാരിയിൽ അതി സുന്ദരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്, Be as picky with people as you are with your pictures എന്ന കാപ്ഷനൊപ്പമാണ് ഭാവന തന്റെ ചിത്രം പങ്കുവെച്ചത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്

Advertisement

സിനിമ വാർത്തകൾ

ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!

Published

on

അമ്മയിൽ നിന്നും തന്നെ തുടച്ചു നീക്കുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ  ഷമ്മി തിലകൻ പറഞ്ഞിരുന്നു, ഇതേ ചർച്ച പറഞ്ഞു കൊണ്ട് നടനും  എം ൽ എ യുമായ കെ ബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്കെ മാധ്യമങ്ങളോടെ  മറുപടി പറയുകയായിരുന്നു നടൻ ഷമ്മി തിലകൻ. സംവിധായകൻ വിനയന്റെ സിനിമയിൽ നിന്നും  പിന്മാറാൻ കാരണം മുകേഷിന്റെയും, ഇന്നസെന്റ്ന്റെയും ഭീഷണികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷമ്മി പറയുന്നു. ഇവരുടെ ഭീഷണിക്കു  വഴിങ്ങിയതിന്റെ ഫലം ആയാണ് വിനയൻ അട്വവാൻസ്‌  തന്ന തുക തിരിച്ചേൽപ്പിക്കേണ്ടി വന്നു.


ഇതിനടിയിൽ ഇടവേള ബാബു തനിക്കു അയിച്ചു തന്ന മെസേജ് സ്ക്രീൻ ഷൂട്ട് ഇപ്പോളും ഉണ്ട്, സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസും അമ്മയ്ക്കുണ്ട്. അമ്മയുട ഒന്നാം കക്ഷി ഇടവേള ബാബുവും, ഇന്നസെന്റുമാണ്. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. എന്നാൽ ആ കേസിൽ വിനയൻ വിജയിച്ചിരുന്നു . അന്ന് ഞാൻ അമ്മക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തിരുന്നത് ഷമ്മി പറയുന്നു. അന്ന് ഇന്നസെന്റും, മുകേഷും കൂടി ചേർന്ന് എന്നോട് പറഞ്ഞു ഇനിയും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്നും


വിനയൻ തന്ന അട്വവാൻസ്‌ തുക വേഗം തിരിച്ചു കൊടുത്തില്ലെങ്കിൽ നിനക്കു അത് ബുദ്ധിമുട്ടാകുമെന്നും മുകേഷ് തമാശയോടെ ആണെങ്കിലും ഒരു ഭീഷണി ഉണ്ടായിരുന്നു ആ വാക്കുകളിൽ ഷമ്മി പറഞ്ഞു. അങ്ങനെ ഞാൻ ആ സിനിമ വേണ്ടാന്നു വെച്ച് ഒരു ഭീഷണിക്കു ഒരു കത്തി ഒന്നും വേണ്ട തമാശ പോലുള്ള ഒരു ഭീഷണി മതിയല്ലോ താരം പറഞ്ഞു.

Continue Reading

Latest News

Trending