തെന്നിന്ത്യയിൽ മുൻനിര താരങ്ങൾക്കൊപ്പം നിൽക്കുന്ന നടിയാണ് ഭാവന. തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഭാവന ഇപ്പോൾ. ചിലർ പൈസ കൊടുത്ത് ചിലരെ കൊണ്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതിക്കാറുണ്ട് എന്ന് പലപ്പോഴും തോന്നാറുണ്ട് എന്ന് നടി പറയുന്നു. ചിലർ പണം ഓഫർ ചെയ്തുകൊണ്ട് ചില ആളുകളെകൊണ്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതിക്കുന്നു എന്നാണ് ഭാവന പറയുന്നത്.

എന്നാൽ തനിക്കെതിരെ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും നടി പറയുന്നു. ഒരാളെ ഈ രീതിയിൽ നശിപ്പിക്കണമെന്നും ഒരാൾ അഭിനയിച്ച സിനിമയെ ഈ തരത്തിൽ നശിപ്പിക്കണം എന്നുമൊക്കെ കണക്കുകൂട്ടി ചിലരൊക്കെ ആർക്കൊക്കെയോ പണം കൊടുത്തുകൊണ്ട് എന്തൊക്കയോ എഴുതിപ്പിക്കുന്നു. തന്നോട് ഒരു പരിചയവുമില്ലാത്ത താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായ ആളുകളൊക്കെ എന്തിനാണ് തന്നോട് ഇങ്ങനെ കാണിക്കുന്നത് എന്നാണ് നടി ചോദിക്കുന്നത്.

“ന്റെക്കാക്കക്കൊരു പ്രേമണ്ടാർന്നു” എന്നാ പുതിയ മലയാള ചിത്രത്തിലൂടെ ഭാവന വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. “ഹണ്ട്” എന്ന  ഷാജി കൈലാസ് സംവിധാനം ചെയുന്ന  ചിത്രത്തിലാണ് താരം ഇപ്പോൾ  അഭിനയിച്ചു കൊണ്ടിരിക്കുന്നത്.