മലയാള സിനിമയിലെ യുവനായികമാരിൽ ഒരാളാണ് ഭാവന. വിഹത്തോടുകൂടി താരം സിനിമയിൽ നിന്നും വിട്ടുമാറിയിരുന്നു എന്നാൽ ഇപ്പോൾ താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നു എന്ന് നടൻ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ആദില്‍ മയ്മാനാഥ് അഷ്റഫാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

തനിക്കെതിരെയുള്ള അക്രമത്തിനു ശേഷം നടി കുറച്ചു വർഷങ്ങൾ സിനിമ വിട്ടു നില്കുകയായിരുന്നു എങ്കിലും താരം കന്നഡയിലും, തെലുങ്കിലും സജീവമായിരുന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി.

നേരത്തെ തന്നെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരച്ചു നടത്തുമെന്ന് സംവിധായകൻ ആഷിക് അബു പറഞ്ഞിരുന്നു. ഒരു സിനിമയുടെ കഥ കേട്ടിട്ട് ഭാവനക്കു ഇഷ്ട്ടപെട്ടിരുന്നു. ആഷിഖ് അബു പറഞ്ഞു. തനിക്ക് നേരെ ഉണ്ടായ അക്രമത്തെ കുറിച്ച് താരം തന്റെ ഇൻസ്റാമ്ഗ്രാം പേജിൽ ആയിരുന്നു ഷെയർ ചെയ്യ്തത്. ഇപ്പോൾ താൻ അതിജീവിക്കയാണെന്നു താരം പറഞ്ഞിരുന്നു.