മലയാളികൾക്കു സുപരിചിതനായ നടനും, സംവിധായകനുമാണ്  സിദ്ധാർഥ് ഭരതൻ. ഇപ്പോൾ താരം ചതുരം എന്ന ചിത്രം സംവിധാനം ചെയ്യ്തു കൊണ്ട് വീണ്ടും മലയാള സിനിമയിൽ സജീവമാകുകയോണ്. തന്റെ അച്ഛൻ കരിയറിൽ തിളങ്ങി നിന്ന് സമയത്തായിരുന്നു അദ്ദേഹത്തിന് മരണം സംഭവിച്ചത്, ഇപ്പോൾ തന്റെ അച്ഛന്റെ മരണത്തെ കുറിച്ച് പറയുകയാണ് സിദാർഥ് ,കടബാധ്യതയു൦ മദ്യപാനവും കാരണം ആണ് അദ്ദേഹം തകരാൻ കാരണം എന്ന് കെ പി എ സി ലളിത മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.

ചുരം ആയിരുന്നു ഭരതന്റെ അവസാന സിനിമ. സ്പിരിറ്റ് എന്ന സിനിമയിൽ താൻ മരിക്കുന്ന സീൻ ചെയ്യുമ്പോൾ അച്ഛന്റെ അവസാന നാൾ ഓർമ്മ വന്നിരുന്നെന്നാണ് സിദ്ധാർത്ഥ് പറയുന്നത്.വ്യക്തിപരമായി എനിക്ക് കണക്ട് ആയ സീൻ ആയിരുന്നു അത്. എന്റെ മനസ്സിൽ വളരെ ആഴത്തിൽ കിടക്കുന്ന ഒരോർമ്മയാണ് അത്. രാത്രി ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ നിലവിളി ആണ് കേൾക്കുന്നത്. അയ്യോ സിദ്ധൂ , ശ്രീക്കുട്ടീ ഓടി വാ എന്ന്. ഞെട്ടി എഴുന്നേറ്റ് ചെല്ലുമ്പോൾ അച്ഛൻ രക്തം ഛർദ്ദിക്കുകയായിരുന്

ആ ചിത്രം മനസ്സിൽ പതിഞ്ഞിട്ടുണ്ട്. ഈ സീൻ ചെയ്യുന്ന സമയത്ത് ആ സംഭവങ്ങൾ മനസ്സിലേക്ക് വീണ്ടും വന്നു കൊണ്ടിരുന്നു. രക്തം ഛർദ്ദിക്കുമ്പോൾ അതിനകത്ത് കഷ്ണങ്ങൾ കണ്ടിട്ടുണ്ട്. സ്പിരിറ്റിലെ കഥാപാത്രം നന്നായതിൽ ഒപ്പം അഭിനയിച്ചവരുടെ പങ്കും ഉണ്ട്,സിദ്ധാർഥ് പറയുന്നു. ചതുരം ഇപ്പോൾ പ്രേക്ഷക മനസിൽ ഇടം നേടി കഴിഞ്ഞു.