നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി. ചങ്ങനാശ്ശേരി സ്വദേശി അരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ മീഡിയിൽ ആഘോഷമായിരുന്നു, കോട്ടയത്ത് വെച്ച് ആയിരുന്നു ഭാമയുടെ വിവാഹം നടന്നത്, വളരെ എറെ ആഘോഷ പൂർവം നടന്ന വിവാഹത്തിനതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കോട്ടയത്ത് നിന്ന് നടത്തിയ വിവാഹശേഷം കൊച്ചിയില്‍ വിവാഹ റിസ്പഷനും ഒരുക്കിയിരുന്നു.
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവന് തുടങ്ങി വമ്ബന്‍ താരങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജനുവരിയില്‍ നിറയെ താരവിവാഹങ്ങളായിരുന്നു. അതില്‍ ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞത് ഭാമയുടെ വിവാഹ വിശേഷങ്ങളാണ്. അടുത്തിടെ ആയിരുന്നു താരം അമ്മയാകാൻ പോകുന്നു എന്ന വാർത്ത വന്നത്, എന്നാൽ ഇതിനോട് താരം പ്രതികരിച്ചിരുന്നില്ല, മകൾ ജനിച്ച ശേഷമാണ് ഇരുവരും ഈ വാർത്ത ആരാധകരെ അറിയിച്ചത്, ഇതുവരെ ഭാമ മകളുടെ വിശേഷങ്ങൾ ഒന്നും ആരാധകരെ അറിയിച്ചിട്ടില്ല. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഭാമ. 2020 ജനുവരിയിൽ ആയിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം. സിനിമയിൽ അധികം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നടി സജീവമാണ്.
താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.മകളുടെ ജനനത്തിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടേയും ഭർത്താവ് അരുണിന്റേയും ഫോട്ടോഷൂട്ടാണ് . ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരദമ്പതികളുടെ ചിത്രം പുറത്തു വന്നിരിക്കുന്നത്. ഭാമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവെച്ചിട്ടുമുണ്ട്. റൊമാന്റിക് മൂഡിലുള്ള ഇവരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് . മികച്ച കമന്റുകളാണ് ലഭിക്കുന്നത്. സജിത്തും സുജിത്തും ചേർന്നാണ് ഭാമയെ ഒരുക്കിയത്. ഇരുവരും ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. റെജി ഭാസ്കർ ആണ് താരങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്. c