നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ യുവ നായികയാണ് ഭാമ. ശാലീന സൗന്ദര്യം നിറഞ്ഞ ആ നായികയ്ക്ക് പിൽക്കാലത്ത് ഒട്ടേറെ ആരാധകരുണ്ടായി. കൈനിറയെ സിനിമകളുമായി. 2020 ലായിരുന്നു ഭാമയുടെ വിവാഹം ബിസിനെസ്സുകാരനായ അരുണാണ് ഭാമയുടെ ഭർത്താവ്. ആദ്യത്തെകണ്മണി പിറന്ന വിവരം കഴിഞ്ഞ മാസമാണ് ദമ്പതികൾ പുറത്തുവിട്ടത്. കടിഞ്ഞൂൽ കണ്മണി മകളാണ്. എന്നാൽ ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ സജീവമായ ഭാമ മകളുടെ ഒരു ചിത്രമോ വിശേഷമോ പങ്കുവച്ചിരുന്നില്ല ഇപ്പോൾ ലൈവിൽ എത്തിയ ആരാധകർ ചോദിച്ച ചില ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. മകളെക്കുറിച്ചാണ് കൂടുതൽ പേരും ഭാമയോട് ചോദിച്ചത്.

മകൾ സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ 6 മാസമായെന്നും ഭാമ ആരാധകരോട് പറഞ്ഞു. മകളുടെ ഫൊട്ടോ ഷെയർ ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെട്ടപ്പോൾ, അധികെ വൈകാതെ ഉചിതമായ സമയത്ത് താൻ ഫൊട്ടോ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭാമയുടെ മറുപടി. അഭിനയം നിർത്തിയോ എന്ന ചോദ്യത്തിന് തൽക്കാലത്തേക്കെന്നാണ് താരം മറുപടി നൽകിയത്. വാക്സിൻ എടുത്തിട്ടില്ലെന്നും വെയ്റ്റ് ചെയ്യുവാണെന്നും കോവിഡ് പോസിറ്റീവ് ഇതുവരെ ആയിട്ടില്ലെന്നും താരം പറയുന്നു. തന്റെ ഇഷ്ട കേരള ഭക്ഷണം സ്പൈസിയായ കോട്ടയം സ്റ്റൈൽ മീൻകറിയാണെന്നും ഭാമ വെളിപ്പെടുത്തി. ലോക്ക്ഡൗണിൽ മിസ് ചെയ്യുന്നതെന്തൊക്കെ എന്ന ചോദ്യത്തിന് ഷോപ്പിങ്, ട്രാവൽ, ക്ഷേത്ര ദർശനം, പുതിയ ആൾക്കാരെ പരിചയപ്പെടുന്നത്, ചടങ്ങുകൾ തുടങ്ങിയവ എന്നായിരുന്നു ഭാമ പറഞ്ഞത്.