ക്രിസ്റ്റഫർ നോളനാണ് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവുംമികച്ച സംവിധായകനെന്ന് വിശ്വസിക്കുന്നവരാണ് കോടിക്കണക്കിന് സിനിമാപ്രേമികൾ. അതുകൊണ്ടു തന്നെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫർ നോളൻ ചിത്രവുമാണ് ഓപ്പൺഹൈമർ. എന്തായാലും ചിത്രം വേൾഡ്തി യേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആറ്റം ബോംബിന്റെ പിതാവായ ഓപ്പൺഹെയ്മറുടെ ബയോപികാണ് ചിത്രം. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ വിമർശിച്ച് ഒരു സംഘടന രംഗത്തെത്തിയിരിക്കുകയാണ്. സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ എന്ന സംഘടന യാണ് രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ കിടപ്പറ സീനിൽ ഭഗവത് ഗീത വായിക്കുന്ന രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. ചിത്രത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭഗവത് ഗീത ഉറക്കെ വായിക്കാൻ പ്രേരിപ്പിക്കുന്ന രംഗം ഉൾപ്പെട്ടിട്ടുണ്ടെന്നും ഹിന്ദുമതത്തെ ആക്രമിക്കുന്ന രംഗങ്ങളാണ് ഇവയെന്നും ഫൗണ്ടേഷൻ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. ഇത്തരത്തിൽ ഒരു രംഗമുള്ള ചിത്രത്തിന് എങ്ങിനെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗീകാരം നൽകിയത് എന്നും പത്രക്കുറിപ്പിലുണ്ട്.ഹിന്ദുത്വത്തെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ ചിത്രത്തിൽ അടങ്ങിയിട്ടുണ്ട്. ഭഗവത് ഗീത ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയമായ ഗ്രന്ഥങ്ങളിലൊന്നാണ്. ആത്മനിയന്ത്രണത്തോടെ ജീവിക്കുകയും നിസ്വാർത്ഥമായ ശ്രേഷ്ഠമായ പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്ന സന്യാസിമാർക്കും ബ്രഹ്‌മചാരികൾക്കും ഗീത പ്രചോദനമാണ്. ഒരു ശാസ്ത്രജ്ഞന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ അനാവശ്യ രംഗത്തിന് പിന്നിലെ പ്രചോദനവും യുക്തിയും നമുക്കറിയില്ല. എന്നാൽ ഇത് ഒരു ബില്യണോളം വരുന്ന സഹിഷ്ണുതയുള്ള ഹിന്ദുക്കളുടെ മതവിശ്വാസങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അതിനാൽ ലോകമെമ്പാടുമുള്ള സിനിമയിൽ നിന്ന് ഈ രംഗം ഒഴിവാക്കണമെന്നും ഈ അപ്പീൽ അവഗണിച്ചാൽ അത് ഇന്ത്യൻ സിവിലൈസേഷനോടുള്ള ബോധപൂർവ്വമായ ആക്രമണമായി കണക്കാക്കുമെന്നും ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ ഉദയ് മഹുർക്കർ പറയുന്നു.ഇത്തരത്തിലൊരു രംഗമുള്ള ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് എങ്ങനെയാണ് അംഗീകാരം നൽകിയത്’ പ്രസ്താവനയിൽ പറയുന്നുണ്ട് .
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇക്കാര്യം അടിയന്തരമായി അന്വേഷിക്കുകയും ബന്ധപ്പെട്ടവരെ കർശനമായി ശിക്ഷിക്കുകയും വേണമെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മഹുർക്കറുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് നിരവധി പേർ ട്വിറ്ററിൽ ഓപ്പൺഹൈമറിൽ നിന്ന് രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ സീൻ സെൻസർബോർഡ് എന്തുകൊണ്ട് നീക്കം ചെയ്തില്ലെന്നും പലരും ചോദിക്കുന്നു. ചിത്രത്തിന് ആർറേറ്റിങ്ങാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ യു/എ സർട്ടിഫിക്കറ്റാണ് നൽകിയത്. ചില ശാരീരിക രംഗങ്ങൾ ഒഴിവാക്കി സിനിമയുടെ ദൈർഘ്യം കുറച്ചതിന് ശേഷമാണ് ഇന്ത്യയിൽ പ്രദർശനാനുമതി നേടിയത്. അതേ സമയം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് ഓപ്പൺഹൈമർ കാഴ്ചവെയ്ക്കുന്നത്. ആദ്യ ദിനം തന്നെ 13.50 കോടിയോളം രൂപയാണ് ഇന്ത്യൻ തിയറ്ററുകളിൽ നിന്ന് ഓപ്പൺഹൈമർ നേടിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ വിജയത്തിനായി ജെ. റോബർട്ട് ഓപ്പൻഹൈമർ സൃഷ്ടിച്ച ആറ്റം ബോംബ് എങ്ങനെയാണ് ലോകത്തെ തന്നെ മാറ്റിമറിച്ചത് എന്നാണ് സിനിമയുടെ പ്രമേയം.ഓപ്പൻഹൈമറിന് സാങ്കേതികപരമായി അനേകം പ്രത്യേകതകളുമുണ്ട്. പൂർണ്ണമായും 70 എംഎം ഐമാക്സ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ സിനിമയാണ് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ. എന്നാല്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് തിരിച്ചടിയായി ഓപ്പൺഹൈമർ ചിത്രത്തിന്‍റെ ഫുള്‍ എച്ച്ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. . തമിഴ് റോക്കേഴ്സ് അടക്കം പ്രൈറസി സൈറ്റുകളില്‍ ചോര്‍ന്ന ചിത്രം ടെലഗ്രാം വഴി പ്രചരിപ്പിക്കപ്പെടുന്നു എന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ ക്വാളിറ്റികളിൽ ഓപ്പൺഹൈമർ പ്രിന്‍റുകള്‍ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.ഓപ്പൺഹൈമറിനെ സിലിയൻ മർഫിയാണ് സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്. എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്‌നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ് ,ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്.
