തെലുങ്കിലെ സൂപർ സ്റ്റാറുകളിൽ ഒരു സ്റ്റാർ ആണ് അല്ലു അർജുൻ.ഒരുകാലത്തു ഒരുപാടു പെൺകുട്ടികൾ അല്ലുവിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അവരുടെ പ്രതീക്ഷകൾ തകർത്തു കൊണ്ടാണ് സ്നേഹറെഡ്‌ഡി അല്ലുവിന്റെ ജീവിതത്തിൽ എത്തിയത്. 2011ൽ വിവാഹം കഴിച്ച താരങ്ങൾ നല്ലൊരു സന്തുഷ്ട ജീവിതം നയിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സ്നേഹ വിവാഹം കഴിഞ്ഞു മൂന്ന് വര്ഷം കഴിഞ്ഞു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യമായി അച്ഛനായതിനെ കുറിച്ചും മകന്‍ അല്ലു ആയാനെ കണ്ടതിനെ പറ്റിയും പറഞ്ഞ നടന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.മകൻ ജനിച്ചതിനു ശേഷം ആണ് ഞാൻ ഒരുപാടു സന്തോഷം അനുഭവിച്ചത്‌.

ഇപ്പോളും ആ സമയത്തു അമ്മയുടെയും, കുഞ്ഞിന്റെയും ആരോഗ്യത്തെ കുറിച്ചോർക്കുമ്പോൾ പേടിയാണ്. എന്നാൽ രണ്ടുപേരും ആരോഗ്യത്തോട് ആണ് ഇരുന്നത്. മകൻ ജനിച്ചതിനു ശേഷം ആണ് ഞങ്ങളുടെ വിവാഹ ജീവിതം തന്നെ തുടങ്ങിയത്. ഒരു വ്യക്തിയുമായി ഡേറ്റിംഗ് നടത്തി അവര്‍ എന്നും പ്രിയപ്പെട്ട ഒരാളെ പോലെ ആയിരിക്കുന്നതാണ് വിവാഹം എന്നാണ് അല്ലു അര്‍ജുന്റെ അഭിപ്രായം. ജനിച്ചതൊരു ആണ്‍കുട്ടിയാണെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞ നിമിഷമായിരുന്നു.മകന്റെ ഓരോ ജനന ദിവസവും ഓരോ അത്ഭുതം പോലെയാണ് തോന്നിയത്.

ഈ ഏപ്രിൽ മൂന്ന് വരുമ്പോൾ അവനു എട്ടു വയസു ആവുകയാണ്. തെലുങ്ക് ചിത്രങ്ങൾ നിർമ്മിക്കുന്ന അല്ലു അരവിന്ദിന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് അല്ലു അർജുൻ. ബാലതാരമായി വന്ന അല്ലു പിന്നീട് ആര്യ എന്ന ചിത്രത്തിൽ ആണ് നായകനായി എത്തുന്നത്. അല്ലുവിന്റെ മലയാളത്തിൽ മൊഴി മാറ്റിയ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വേഗം ഹിറ്റാകുകയും ചെയ്യ്തു. ഇപ്പോൾ താരം അഭിനയിച്ച പുഷ്പ എന്ന ചിത്രം വൻഹിറ്റാകുകയും ചെയ്യ്തു.