പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബീന ആന്റണിയും മനോജ്ഉം, തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ അർധകരെ അറിയിക്കാറുണ്ട്, അടുത്തിടെ ആയിരുന്നു ഇരുവരും പതിനെട്ടാം വിവാഹവാർഷികം ആഘോഷിച്ചത്, തങ്ങളുടെ സന്തോഷവും സങ്കടവും ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, ഇപ്പോൾ ഒരു സങ്കടകരമായ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് മനോജ്.
ഇപ്പോള്‍ സീരിയല്‍ സിനിമാ നടി ബീന ആന്റണിക്കും കൊവിഡ് പോസിറ്റീവായതിനെക്കുറിച്ച് പറയുകയാണ് ഭര്‍ത്താവ് മനോജ് കുമാര്‍. യൂട്യൂബില്‍ വീഡിയോയിലൂടെയാണ് മനോജ് ഈ കാര്യം പറഞ്ഞത്. എന്റെ ബീന ഹോസ്പിറ്റലില്‍… കൊവിഡ്.. ഞാനും അവളും അനുഭവിക്കുന്ന വേദനകള്‍… എന്ന ക്യാപ്ഷ്യനോടെയാണ് മനോജ് യൂട്യൂബില്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. ലൊക്കേഷനില്‍ വെച്ചാണ് നടിക്ക് രോഗം പിടിപ്പെട്ടത് എന്നാണ് സംശയം, അവിടെ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങും മുമ്പായിരുന്നു പരമ്പരയില്‍ പങ്കെടുക്കാന്‍ ബീന പോയത്. പിന്നാലെ തൊണ്ടവേദനയും, ശരീരവേദനയും തുടങ്ങി. അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞതെന്നും മനോജ് വ്യക്തമാക്കുന്നു.
