മോട്ടോര്‍ വാഹന വകുപ്പ് പുതിയ റോഡ് നിയമങ്ങൾ കൊണ്ട് വന്നതോടെ ജനങ്ങൾ എല്ലാം കൊണ്ടും വലയുകയാണ്. നിരവധി പേർക്കാണ് തെറ്റായി പിഴ ചുമത്തിയ നോട്ടീസുകൾ വന്നു കൊണ്ടിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിനെക്കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിരിക്കുയാണ് ഇപ്പോൾ. പിഴ ചുമത്തുന്നത് വ്യത്യസ്തമായ പല പല കാരണങ്ങൾക്കാണ്. ചില കാരണങ്ങൾ കേട്ടാൽ ശെരിക്കും അതിശയിച്ചു പോകും. കുടുംബകലഹം വരെ ഈ പിഴ കാരണം ഇപ്പോൾ ഉണ്ടാകുന്നുണ്ട്. കണ്ണ് കാണാത്ത എ ഐ ക്യാമറയെ ശപിക്കുകയാണ് ജനങ്ങൾ ഇപ്പോൾ. മഴക്കാലത്ത് വണ്ടിയിൽ ഒരു ഇല ഏറുന്നതിനു പോലും 250 രൂപ പിഴ ചുമത്തിയ നോട്ടീസ് ആണ് മോട്ടോർ വാഹന വകുപ്പ് കൊല്ലം ജില്ലയിലെ എഴുകോൺ ചീരങ്കാവ് സ്വദേശി വേലിക്കൽ വീട്ടിൽ ജിൻസി ജോൺസൻ എന്ന ഇരു ചക്ര വാഹന ഉടമയ്ക്ക് അയച്ചിരിക്കുന്നത്. പകൽ കൊള്ള നടത്തുകയാണ് മോട്ടോർ വാഹന വകുപ്പിനെതിരായി പണ്ട് കാലം തൊട്ടേ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇത്തരം പ്രവൃത്തികളിലൂടെ നിരന്തരം വകുപ്പിനെതിരായി പ്രതികരിക്കുകയാണ് ജനങ്ങൾ. സമൂഹ മാധ്യമത്തിലൂടെയാണ് ഇപ്പോൾ ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. ഏകദേശം 2 ദശലക്ഷത്തോളം പേർ ഈ വാർത്തയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള പരാതികളും താങ്കളുടെ മോശം അനുഭവങ്ങളും കമെന്റുകളിലൂടെ പങ്ക് ഒരാള് പോലും മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തികളെ അനുകൂലിക്കുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം.
വിചിത്രമായി വരുന്ന പിഴയെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയാലും.സാങ്കേതിക പ്രശ്നമാണെന്നും പരിഹരിക്കാമെന്നും മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം.മോട്ടോർ വാഹന വകുപ്പിന്റെ ഇത്തരത്തിൽ ഉള്ള പിഴവുകൾ ഒറ്റപ്പെട്ട ഒരു സംഭവമല്ലാ. മറ്റു പലർക്കും ഇത്തരത്തിൽ ഉള്ളതും തെറ്റായതും ആയ പിഴ സന്ദേശം വന്ന അനുഭവങ്ങളും നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
