കോലമാവ്‌ കോകില വീണ്ടും ഒന്നിച്ച ചിത്രമാണ് “ബീസ്റ്റ്” എന്ന ചിത്രമാണ് ഇന്ന് ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്. ഒരു സ്റ്റൈലിഷ് മാസ്സ് ചിത്രമായി ഒരുക്കിയിട്ടുള്ള ബീസ്റ്റ് നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. സംവിധായകൻ നെൽസൺ തന്നെ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത് പൂജ ഹെഗ്‌ഡെ ആണ്. ദളപതി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ബീസ്റ്റ് ഒരുങ്ങിയിരിക്കുന്നത്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്.

BEAST

എന്നാൽ വളരെ രസകരമായ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നെൽസണിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചതു നല്കാൻ “ബീസ്റ്റ്” എന്ന ചിത്രത്തിന് സാധിച്ചോ ഇല്ലയോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. വീരരാഘവൻ എന്ന മിലിറ്ററി സ്പൈ ആയാണ് വിജയ് ഈ ചിത്രത്തിൽ എത്തുന്നത്. ഒരു മാള് ഹൈജാക്ക് ചെയ്യുന്ന തീവ്രവാദികളെ, ബന്ദികൾക്കൊപ്പം ആ മാളിൽ അകപ്പെടുന്ന വീരരാഘവൻ, എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും, അവിടെ കുടുങ്ങിയവരെ അയാൾ എങ്ങനെ രക്ഷിക്കുന്നു എന്നതുമാണ് ഈചിത്രത്തിന്റെ ഇതിവൃത്തം. ആക്ഷനും ആവേശവും നിറച്ചു അത് പറയുന്നതിനൊപ്പം അവിടെ കുടുങ്ങിയവർ അടക്കം ഉൾപ്പെടുന്ന രസകരമായ നിമിഷങ്ങളും ചിത്രത്തിന്റെ കഥ പറച്ചിലിൽ നല്ല രീതിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

BEAST

എന്നാൽ തിരക്കഥയുടെ പോരായ്മ കാരണം വിജയ് ഒഴിച്ച് ആർക്കും കൃത്യമായി ഒന്നും ചെയ്യാനുള്ള സ്പേസ് ലഭിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ട ഒരു നെഗറ്റീവ് ആണ്. മനോജ് പരമഹംസയാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്. വളരെ കളർഫുൾ ആയതും ഒപ്പം സ്റ്റൈലിഷ് ആയതുമായ ദൃശ്യങ്ങൾ ആണ് അദ്ദേഹം സമ്മാനിച്ചത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. അനിരുദ്ധിന്റെ പശ്‌ചാത്തല സംഗീതവും മനോജ് പരമഹംസ ഒരുക്കിയ മികച്ച ദൃശ്യങ്ങളും ഇതിന്റെ ചുരുക്കം ചില പോസിറ്റീവുകളിൽ രണ്ടെണ്ണമാണ്. ആർ നിർമ്മൽ ആണ് ചിത്രത്തിന്റെ എഡിറ്റർ. തിരക്കഥയുടെ പോരായ്മ ചിത്രത്തിന്റെ ഒഴുക്കിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഒരു എഡിറ്റർ വിചാരിച്ചാൽ അതിനെ മറികടന്നു ചിത്രത്തിന് ഒഴുക്ക് നൽകാനും സാധിക്കില്ല.

BEAST