തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. തമിഴ്‌നാടിന് പുറത്ത് തെന്നിന്ത്യയിലും പ്രേത്യേകിച്ച് കേരളത്തിലും വിദേശത്തുമൊക്കെയായി നിരവധി ആരാധകരാണ് വിജയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ വിജയുമായി ബന്ധപ്പെട്ട ഓരോ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ എല്ലായ്‌പ്പോഴും വൈറലായി മാറാറുമുണ്ട്. അത്തരത്തിൽ ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുകയാണ്. ദളപതി വിജയുടെ വിവാഹം സംബന്ധിച്ച് ആർക്കും അറിയാത്ത ഒരു രഹസ്യം പങ്കുവെച്ചെത്തിയിരിക്കുകയാണ് പ്രമുഖ നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ ഇപ്പോൾ. ഭാര്യ സംഗീതയെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു താരപുത്രിയുമായി വിജയ്ക്ക് വിവാഹം ആലോചിച്ചിരുന്നെന്നും സംഗീതയുടെ വരവോടെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നുമാണ് ബെയിൽവാൻ പറയുന്നത്. വിജയുടെ അച്ഛൻ എസ് എ ചന്ദ്രശേഖറും ഭാര്യ ശോഭയും പിന്നണി ഗായകൻ സുരേന്ദറിന്റെ മകളുമായി തങ്ങളുടെ മകനെ വിവാഹം കഴിപ്പിക്കാൻ ആലോചിച്ചിരുന്നു എന്നാണ് ഇയാൾ പറയുന്നത്. വിജയുടെ അമ്മ ശോഭയുടെ സഹോദരനാണ് സുരേന്ദർ.
ബന്ധപ്രകാരം വിജയുടെ മുറപ്പെണ്ണാകും സുരേന്ദറിന്റെ മകൾ. അതിനാലാണ് അങ്ങനെയൊരു വിവാഹത്തെ കുറിച്ച് വിജയുടെ മാതാപിതാക്കൾ ചിന്തിച്ചതെന്നാണ് ബെയിൽവാൻ രംഗനാഥൻ പറയുന്നത്. അതേസമയം തന്നെ ബെയിൽവാന്റെ ഈ വെളിപ്പെടുത്തലിൽ എത്രത്തോളം സത്യമുണ്ടെന്നതിൽ വ്യക്തതയൊന്നുമില്ല. എന്നാൽ പ്രണയിച്ച് വിവാഹിതരായവരാണ് വിജയും സംഗീതയും. വിജയുടെ കടുത്ത ആരാധികയായ സംഗീത നടനെ കാണാനെത്തുകയും ഇരുവരും സൗഹൃദത്തിലാവുകയും അത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെല്ലാം എത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും അകൽച്ചയിലാണ് എന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. വിജയ് സിനിമകളുടെ റിലീസിനോ മറ്റു പരിപാടികൾക്കോ ഇപ്പോൾ സംഗീതയെ നടനൊപ്പം കാണാത്തതാണ് അഭ്യൂഹങ്ങൾക്ക് കാരണം. എന്നാൽ വേർപിരിയൽ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് വിവരം. മകൾ ലണ്ടനിൽ പഠിക്കുന്നതിനാൽ സംഗീത മകളോടൊപ്പം ലണ്ടനിലാണ് എന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിലും എത്രത്തോളം സത്യമുണ്ടെന്നതിൽ വ്യക്തതയില്ല.
പുറത്തു വരുന്ന വാർത്തകളിലും അഭ്യൂഹങ്ങളിലുമെല്ലാം വിജയും കുടുംബവുമെല്ലാം മൗനം പാലിക്കുകയുമാണ്. അതേസമയം വിജയുടെ ഓരോ സിനിമാ റിലീസുകളും ഉത്സവം പോലെയാണ് ആരാധകർ കൊണ്ടാടാറുള്ളത്. നിലവിൽ ലിയോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിൽ തിളങ്ങി നിൽക്കുകയാണ് വിജയ്. മാനഗരം, കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ് സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് പ്രദർശനം തുടരുകയാണ് ഇപ്പോഴും. ചിത്രം ഇതുവരെ 600 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ലിയോയുടെ വിജയത്തിന് പിന്നാലെ ഒട്ടും വൈകാതെ തന്റെ 68-ാമത്തെ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് വിജയ് ഇപ്പോൾ. പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടൻ പ്രസാദ്, പ്രഭുദേവ, സ്നേഹ, ജയറാം, മൈക്ക് മോഹൻ, ലൈല, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് വിവരം. വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണിത്. അതേ സമയം വിജയ്ക്ക് പിന്നാലെ മകൻ ജേസൺ സഞ്ജയും സിനിമയിലേക്ക് കടന്നുവരുന്നതായി റിപ്പോർട്ടുകളുണ്ട്. സംവിധായകനായിട്ടാണ് താരപുത്രൻ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ജേസൺ സഞ്ജയുടെ ആദ്യ സിനിമയിൽ നടൻ ഗവിനാണ് പ്രധാന വേഷത്തിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടുമെന്നാണ് . പ്രതീഷിക്കുന്നത്
