‘മിന്നൽ മുരളി’ എന്ന ഒറ്റ ചിത്ര൦ കൊണ്ട് മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകൻ ആയിരുന്ന ബേസിൽ ജോസഫ്, എന്നാൽ ആ ചിത്രത്തിന് ശേഷ൦ നിരവധി ചിത്രങ്ങളിൽ നടനായും താരം അഭിനയിച്ചു. ഉല്ലാസം, ജോജി,ജാനി മൻ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. താരത്തിന്റെ പുതിയ ചിത്രം ‘പാൽ തു ജാൻവർ’ എന്ന ചിത്രം നാളെ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നടത്തിയ ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപോൾ ശ്രെദ്ധ ആകുന്നത്.

ബേസിൽ  ഒരു  സിനിമാറ്റിക് യൂണിവേഴ്സൽ ആണെന്നു എല്ലാവരും പറയാറുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം ഈ മറുപടി പറയുന്നത്. ആരും ശ്രെദ്ധിക്കാൻ വേണ്ടി അല്ല അങ്ങനെ ചെയ്യ്തത്.ഞാൻ ഒരു തമാശക്ക് ചെയ്ത് തുടങ്ങിയതാണ്. ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി ചെയ്ത് തുടങ്ങിയത് അല്ല. പിന്നീടാണ് അറിഞ്ഞത് ആളുകൾ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് അപ്പോൾ സന്തോഷം തോന്നി താരം പറയുന്നു.
അങ്ങനെയൊരു യൂണിവേഴ്സൽ ഉണ്ടെങ്കിൽ മാത്രമേ സിനിമ ചെയുകയുള്ളു എന്നൊന്നുമില്ല. ഇപ്പോൾ ചെയ്ത് മൂന്നു സിനിമക്കും ഇങ്ങനെ സാങ്കൽപ്പിക ഗ്രാമവും, ഫാന്റസിയും നിറഞ്ഞു നിന്നതു കൊണ്ട് ഈ ചിത്രങ്ങൾ ചെയ്യാൻ പറ്റി , ഇനിയും അങ്ങനെ ഇല്ലെങ്കിൽ സിനിമ ചെയ്യാതിരിക്കുകയില്ല ബേസിൽ പറയുന്നു .