തന്റെ ഭാര്യ എലിസബത്തിനെ വിവാഹം കഴിച്ചതിനെ കുറിച്ച് സംവിധയകാൻ ബേസിൽ ജോസഫ്. തന്നെ പള്ളിലച്ചൻ ആക്കാൻ ആയിരുന്നു വീട്ടുകാരുടെ ആഗ്രഹം എന്നാൽ അതിൽ നിന്നും ഞാൻ വഴുതി മാറിയത് .ഞാൻ തേർഡ്ഇയറിനു പഠിക്കുമ്പോൾ ആണ് ഫസ്റ്റ് ഇയർ നു പഠിക്കുന്ന എലിസബത്തിനെ നോട്ടം ഇട്ടത്. സാധരണ കോളേജ് റൊമാൻസ് പോലെയാണ് തുടങ്ങിയത് ഏഴ് വര്ഷത്തെ പ്രണയത്തിനു ശേഷം ആണ് വിവാഹം കഴിച്ചത്. ടീച് ഫോര്‍ ഇന്ത്യ എന്ന എന്‍ജിഒയിലാണ് എലിസബത്ത് വര്‍ക് ചെയ്യുന്നത്. ബേസില്‍ ജോസഫ് പറഞ്ഞു.

തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ബേസില്‍ 2015ല്‍ കുഞ്ഞിരാമായണം എന്ന ചലച്ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഏഴു വര്‍ഷത്തിനുള്ളില്‍ മൂന്ന് സിനിമ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും താന്‍ സിനിമയില്‍ വന്നത് ശരിയായ പഠനത്തിന് ശേഷമാണ് എന്ന് ഇതിനോടകം ബേസില്‍ തെളിയിച്ച് കഴിഞ്ഞു.

ബേസിൽഒരു സംവിധയകാൻ മാത്രമല്ല നല്ലൊരു നടൻ കൂടിയാണ്. മനോഹരം, കെട്ട്യോളെന്റെ മാലാഖ, ഗൗതമന്റെ രഥം, മയനാദി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിടട്ടുണ്ട്. ബേസിൽ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായ മിന്നൽ മുരളി പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ ചിത്രം ആയിരുന്നു. കൂടാതെ സ്ക്രിപ്റ്റ് റൈറ്റർ കൂടിയാണ് ബേസിൽ ജോസഫ്.