Connect with us

സിനിമ വാർത്തകൾ

ആ ഓർമ്മകളെ ഞാൻ പിന്നീട് പിന്തുടർന്നത് മകനായ സതീഷിലൂടെയാണ്

Published

on

മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ബാലചന്ദ്രമേനോൻ, നായകനായും, അച്ഛനായും, സഹനടനായും ഒക്കെ നിരവധി വേഷങ്ങളിൽ അദ്ദേഹം തിളങ്ങി, ഒരു നടൻ മാത്രമല്ല, മികച്ചൊരു സംവിധായകനും, ഗായകനും ഒക്കെയാണ് ബാലചന്ദ്രമേനോൻ. ഇപ്പോൾ അനശ്വരനായ നടൻ സത്യൻ മാസ്റ്ററെ കുറിച്ച് താരം പങ്കുവെച്ച വരികളാണ് ഏറെ ശ്രദ്ധ നെടുന്നത്. കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒരു നടനെ അതേ ആരാധനയോടെ കലാകേരളം ഓർക്കുക എന്ന് വെച്ചാൽ അതാണ് ജന്മപുണ്യം എന്ന് ഞാൻ പറയും .

ഞാൻ പറഞ്ഞത് അനശ്വരനായ നടൻ സത്യൻ മാസ്റ്ററെ കുറിച്ചാണ്
ചുരുങ്ങിയ വരകൾ കൊണ്ട് ഗാന്ധിയുടെ കാർട്ടൂൺ വരക്കാവുന്നതു പോലെ ഏതാനും ‘മുക്കലും മൂളലും` കൊണ്ട് മാത്രം സത്യൻ മാസ്റ്ററുടെ അഭിനയമികവിനെയും നമുക്ക് വിലയിരുത്താനാവും (ആരെയും ഇരുത്തിക്കളയുന്ന ആ മൂളൽ …എന്തെല്ലാം അർത്ഥതലങ്ങളിലുള്ള മൂളലുകൾ !) ഒരു നടൻ എന്ന നിലയിൽ അദ്ദേഹം എന്നും എനിക്കുമൊരു പാഠപുസ്തകമായിരുന്നു. ആ ഓർമ്മകളെ ഞാൻ പിന്നീട് പിന്തുടർന്നത് മകനായ സതീഷിലൂടെയാണ് .. ഒരിക്കൽ ഗോൾഫ് ക്ളബ്ബിൽ കൂടിയ എന്റെ ഒരു സംഗീത സദസ്സിൽ സതീഷ് സത്യനുമുണ്ടായിരുന്നു . വിഷയം എങ്ങിനെയോ സത്യൻ മാസ്റ്ററിലേക്കു തിരിഞ്ഞു. പണ്ട് യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ അവതരിപ്പിച്ച സത്യൻ മാസ്റ്റർ വക മിമിക്രി കാണണമെന്നായി സതീഷ്. പൊടുന്നനെ ഞാൻ ഒരു നിമിഷം പഴയ മിമിക്രിക്കാരനായി. അത് , ഇന്ന് സത്യൻ മാസ്റ്ററുടെ ‘അമ്പതാം ചരമവാർഷികത്തിനു’ എന്റെ ഒരു ഗുരു ദക്ഷിണയായി സമർപ്പിക്കാൻ കഴിഞ്ഞത് എന്റെ ജന്മപുണ്യം എന്നല്ലാതെ എന്ത് പറയാൻ, എന്നാണ് അദ്ദേഹം കുറിച്ചത്.

https://www.facebook.com/SBalachandraMenon/posts/341624333992736?__cft__[0]=AZXJzyVU7lj8wqPiPktyzYks082k-ImC51t9qcLvieuiJKIi2ZPbEIo9WDMShG6seD9GfkYhnqLD0a11fsG_saOu8Poz6Rp1bvkg3GKZzfbmHakBxBTx63DyZPaHm9rVUWxZAVHaTOZmlc_T7NapVvRooj77nqpOTOZze0NVME79rA&__tn__=%2CO%2CP-R

Advertisement

സിനിമ വാർത്തകൾ

ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!

Published

on

അമ്മയിൽ നിന്നും തന്നെ തുടച്ചു നീക്കുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ  ഷമ്മി തിലകൻ പറഞ്ഞിരുന്നു, ഇതേ ചർച്ച പറഞ്ഞു കൊണ്ട് നടനും  എം ൽ എ യുമായ കെ ബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്കെ മാധ്യമങ്ങളോടെ  മറുപടി പറയുകയായിരുന്നു നടൻ ഷമ്മി തിലകൻ. സംവിധായകൻ വിനയന്റെ സിനിമയിൽ നിന്നും  പിന്മാറാൻ കാരണം മുകേഷിന്റെയും, ഇന്നസെന്റ്ന്റെയും ഭീഷണികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷമ്മി പറയുന്നു. ഇവരുടെ ഭീഷണിക്കു  വഴിങ്ങിയതിന്റെ ഫലം ആയാണ് വിനയൻ അട്വവാൻസ്‌  തന്ന തുക തിരിച്ചേൽപ്പിക്കേണ്ടി വന്നു.


ഇതിനടിയിൽ ഇടവേള ബാബു തനിക്കു അയിച്ചു തന്ന മെസേജ് സ്ക്രീൻ ഷൂട്ട് ഇപ്പോളും ഉണ്ട്, സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസും അമ്മയ്ക്കുണ്ട്. അമ്മയുട ഒന്നാം കക്ഷി ഇടവേള ബാബുവും, ഇന്നസെന്റുമാണ്. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. എന്നാൽ ആ കേസിൽ വിനയൻ വിജയിച്ചിരുന്നു . അന്ന് ഞാൻ അമ്മക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തിരുന്നത് ഷമ്മി പറയുന്നു. അന്ന് ഇന്നസെന്റും, മുകേഷും കൂടി ചേർന്ന് എന്നോട് പറഞ്ഞു ഇനിയും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്നും


വിനയൻ തന്ന അട്വവാൻസ്‌ തുക വേഗം തിരിച്ചു കൊടുത്തില്ലെങ്കിൽ നിനക്കു അത് ബുദ്ധിമുട്ടാകുമെന്നും മുകേഷ് തമാശയോടെ ആണെങ്കിലും ഒരു ഭീഷണി ഉണ്ടായിരുന്നു ആ വാക്കുകളിൽ ഷമ്മി പറഞ്ഞു. അങ്ങനെ ഞാൻ ആ സിനിമ വേണ്ടാന്നു വെച്ച് ഒരു ഭീഷണിക്കു ഒരു കത്തി ഒന്നും വേണ്ട തമാശ പോലുള്ള ഒരു ഭീഷണി മതിയല്ലോ താരം പറഞ്ഞു.

Continue Reading

Latest News

Trending