Connect with us

സിനിമ വാർത്തകൾ

എന്നെ രാഷ്ട്രീയത്തിലേക്ക് ആദ്യമായി സ്വാഗതം ചെയ്തത് ഗൗരി അമ്മയാണ്, ഈ വിയോഗം താങ്ങാൻ കഴിയുന്നില്ല

Published

on

മലയാള സിനിമയിലെ സകല കലാവല്ലഭനാണ് ബാലചന്ദ്ര മേനോൻ. താര കൈ വെക്കാത്ത മേഖലകൾ സിനിമയിൽ ചുരുക്കമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവതാരമാണ് ബാലചന്ദ്ര മേനോൻ. തൻ്റെ പഴയ ചിത്രങ്ങളെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും മറ്റുമൊക്കെ ആരാധകരും സുഹൃത്തുക്കളുമായി താരം അടിക്കടി സോഷ്യൽ മീഡിയയിൽ എത്താറുമുണ്ട്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലിരുന്നു തുടങ്ങിയപ്പോൾ തൻ്റെ ചിത്രങ്ങളുടെ പട്ടികയും അവയുടെ യൂട്യൂബ് ലിങ്കുകളും സഹിതം ആരാധകർക്ക് ഒരു ടാസ്ക് കൊടുത്തിരുന്നു താരം.

തൻ്റെ സിനിമകളൊക്കെ കണ്ട് വിലയിരുത്തണമെന്നായിരുന്നു നിർദ്ദേശം. യൂട്യൂബിൽ സിനിമാ വിശേഷങ്ങൾ പങ്കുവെക്കാൻ താരത്തിനൊരു ചാനലുമുണ്ട്. ഫിൽമി ഫ്രൈഡേ എന്ന പേരിൽ ഒരു പരിപാടിയും താരം നടത്തുന്നുണ്ട്. ഇപ്പോൾ ഗൗരി അമ്മയുടെ മരണത്തിൽ വേദന പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം, തന്റെ സോഷ്യൽ മീഡിയ വഴിയാണ് താരം വേദന പങ്കുവെച്ചിരിക്കുന്നത്,എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂർവ്വമായ ഇതൾ !

യൂണിവേഴ്സിറ്റി കോളേജ് ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ ഗൗരിയമ്മയെ ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറിൽ കയറുമ്പോൾ എന്റെ ചെവിയിൽ മന്ത്രിച്ചത്‌ ഓർമ്മയിലുണ്ട് .. “നല്ല ജനകീയനാണല്ലോ …രാഷ്ട്രീയത്തിൽ കൂടുന്നോ ? ” ഉള്ളതു പറഞ്ഞാൽ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് ….അതിൽ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ “പച്ചപ്പ്‌ ” ആകർഷകമായി തോന്നിയില്ല എന്ന് മാത്രം …. കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികൾ ..! എന്നാണ് താരം കുറിച്ചത്.

https://www.facebook.com/SBalachandraMenon/posts/321271466028023?__tn__=%2CO*F

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending