Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തന്റെ വധുവിന്റെ പേര് വെളിപ്പെടുത്തി ബാല, വീഡിയോ ഏറ്റെടുത്ത് ആരാധകൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു.ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബാല രണ്ടാമത് വിവാഹത്തിനാകുന്നു എന്ന് വാർത്ത വന്നത്. ബാല തന്നെയാണ് വിവരം എല്ലാവരെയും അറിയിച്ചത്, ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്നത് പോലെ ആ വാര്‍ത്ത പുറംലോകത്തോട് പറഞ്ഞുള്ള വീഡിയോയുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.

ഇതിലും വധുവിനെ കുറിച്ചുള്ള ചില സസ്‌പെന്‍സ് ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ദേയമായ കാര്യം.’പാക്കാ താനെ പോരേ, ഇന്ത കാളിയുടെ ആട്ടത്തെ’ എന്ന തമിഴിലുള്ള ഡയലോഗ് പറഞ്ഞതിന് ശേഷം ഒരു ക്യാന്‍വാസില്‍ പച്ച നിറം വാരി തേക്കുകയാണ് ബാല. ശേഷം അതില്‍ ഒരു പേന കൊണ്ട് ബാല വെഡ്‌സ് ഇല്ലു എന്നും ട്രൂ ലവ് തുടങ്ങുക ആണെന്നും എഴുതിയിരിക്കുകയാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് വിവാഹമെന്നും ഒരു സന്തോഷ വാര്‍ത്ത വൈകാതെ വരുന്നുണ്ടെന്നും വീഡിയോയില്‍ താരം സൂചിപ്പിച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍ രണ്ട് പേര്‍ ഷെട്ടില്‍ ബാറ്റ് കളിക്കുന്നതാണ് കാണിച്ചത്.അതാണോ ബാലയുടെ വധു എന്ന് നിരവധി പേര്‍ ചോദിക്കുന്നുണ്ട്. ഒപ്പം സമ്മിശ്രമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ചിലര്‍ താരം വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെ അനുകൂലിച്ച് കൊണ്ട് രംഗത്ത് വന്നെങ്കിലും മറ്റ് ചിലര്‍ വിമര്‍ശിക്കുയാണ് ചെയ്തത്

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി മടങ്ങിയെത്തി ബാല .ബാലയോടൊപ്പം ഉള്ള പുതിയ വീഡിയോ പങ്കുവെച്ച എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത് . രോഗവും രോഗത്തെ തുടർന്ന് ശസ്ത്രക്രിയയുടെ കാര്യങ്ങളും ഒക്കെ ബാല...

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസം നടൻ ബാല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നുള്ള വാർത്ത എത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഭാര്യ ഹോസ്പിറ്റലിൽ നിന്നുള്ള വിവരങ്ങൾ തുറന്നു പറയുകയാണ്, ഇപ്പോൾ ബാല ചേട്ടൻ ഐ സി യുവിൽ  ആണ്...

സിനിമ വാർത്തകൾ

ഐസിയുവിൽ തീവ്ര പരിചരണത്തിൽ കഴിയുന്ന നടൻ ബാലയെ കാണാൻ നടൻ ഉണ്ണി മുകന്ദൻ എത്തി, ഇപ്പോൾ അദ്ദേഹം പൂര്ണ്ണ ബോധവാൻ ആണെന്നും ,നിലവിൽ ബാലക്കൊപ്പം  ആശുപത്രിയിൽ താൻ കഴിയുക ആണെന്നും ഉണ്ണി മുകന്ദൻ...

സിനിമ വാർത്തകൾ

നടൻ ബാല ഇപ്പോൾ ഗുരുതരവസ്‌ഥയിൽ  ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യ്തിരിക്കുന്നു. കൊച്ചിയിലെ സ്വാകാര്യ ഹോസ്പിറ്റലിൽ കരൾ, ഹൃദയ സംബന്ധമായ അസുഖത്തിൽ ചികത്സയിൽ ആണെന്നും ഇപ്പോൾ റിപോർട്ടുകൾ പറയുന്നു. ഇപ്പോൾ  നടൻ അബോധാവസ്ഥയിൽ ആണെന്നും, എല്ലവരുടയും...

Advertisement