കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി മടങ്ങിയെത്തി ബാല .ബാലയോടൊപ്പം ഉള്ള പുതിയ വീഡിയോ പങ്കുവെച്ച എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത് . രോഗവും രോഗത്തെ തുടർന്ന് ശസ്ത്രക്രിയയുടെ കാര്യങ്ങളും ഒക്കെ ബാല തന്നെ എല്ലാവരെയും അറിയിച്ചിരുന്നു . എലിസബത്തുമായുള്ള വിവാഹ വാർഷിക ദിനത്തിൽ ശസ്ത്രക്രിയ കഴിഞ്ഞ മടങ്ങി ഏതാണ് സാധിക്കുമോ എന്നറിയില്ല എന്നും ബാല പറഞ്ഞിരുന്നു . എന്നാൽ ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുന്നു എന്ന സൂചനയുമായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് . ബാല പൂർണ ആരോഗ്യവാനായി തിരിച്ചെത്തുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് ആരാധകർ .
കഴിഞ്ഞ ഈസ്റ്ററിനു ബാല എല്ലാവര്ക്കും ആശംസകൾ നേർന്നു കൊണ്ട് ചിത്രത്തെ പങ്കുവെച്ചിരുന്നു . പിന്നീട് പങ്കുവെച്ച വിഡിയോയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് മടങ്ങിവരാൻ കഴിയുമോ എന്നറിയില്ല എന്ന് പറഞ്ഞതോടെ ആശങ്കയിൽ ആയിരുന്നു പ്രേക്ഷകർ . ഇപ്പോൾ ആരോഗ്യവാനായി തിരിച്ചെത്തുന്ന ബാലയെ കണ്ടതോടെ ഏറെ സന്തോഷത്തിലാണ് ആരാധകർ .
മാർച്ച് ആദ്യവാരം ആയിരുന്നു ബാലയെ ആശുപത്രിൽ പ്രവേശിപ്പിച്ചത് . കരൾരോഗവുമായി ബന്ധപ്പെട്ട ചികിത്സ തേടുന്ന സമയത്ത് ബാലയുടെ ആരോഗ്യ സ്ഥിതി വളരെ മോശം ആയിരുന്നു . പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് കരൾ രോഗ ശസ്ത്രക്രിയയ്ക്ക് ഡോക്ടർ നിർദേശിക്കുകയായിരുന്നു .