കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി തിരിച്ചുവന്ന നടൻ ബാല പഴയ പോല താനെ സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞു. അടുത്തിടെ ജിമ്മിൽ നിന്നുമുള്ള ബാലയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി തന്‍റെ ജീവിതത്തെപ്പറ്റി ബാല വീഡിയോയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഭാര്യ എലിസബത്തിനൊപ്പമുള്ള പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇളയരാജയുടെ ഗാനം പാടി ഭാര്യ ഭർതൃ ബന്ധം പുണ്യമുള്ള ഒരു ബന്ധമാണെന്നും അത് മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ലെന്നും ബാല പറയുന്നു.ഇളയരാജ സംഗീതം നൽകിയ രാസാത്തി ഉന്നൈ കാണാതെ നെഞ്ച് എന്ന പാട്ട് എലിസബത്തിനൊപ്പം പാടിയാണ് ബാല വീഡിയോ ആരംഭിക്കുന്നത്. പിന്നീടാണ് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ബാല പറയുന്നത്. മമ്മൂക്ക മുന്‍പ് പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്.അത് തീര്‍ത്തും ശരിയാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ ഞാനും അത് പറഞ്ഞിട്ടുണ്ട്.
ഇത് പറയാന്‍ തനിക്ക് അര്‍ഹതയുണ്ടോ എന്ന് അറിയില്ലെന്നും ബാല പറയുന്നു.എല്ലാ റിലേഷന്‍ഷിപ്പിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമ്മൾക്ക് പറയാൻ ആകില്ല പറയുന്നത്. പിന്നീട് ബാല ഏറെ പ്രസക്തം . ആളുകൾ അങ്ങനെ ബന്ധങ്ങൾ മാറ്റിയാലും പുറത്ത് നിന്നും കാണുന്ന ആളുകൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാർത്ഥിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിച്ചത്. അവസാനവും ഇളയരാജ പാട്ടിന്‍റെ രണ്ട് വരി ബാലയും ഭാര്യയും പാടുന്നുണ്ട്. ഗായകന്‍ ഗോപി സുന്ദറും ബാലയുടെ മുന്‍ ഭാര്യ അമൃതയും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ അഭ്യൂഹം പരക്കുന്ന വേളയിലാണ് ബാല ഈ വീഡിയോ ചെയ്തിരിക്കുന്നത്. ഇത് അവരെ ഉദ്ദേശിച്ചാണോ എന്ന രീതിയില്‍ ഈ വീഡിയോയ്ക്ക് കമന്‍റുകളും വരുന്നുണ്ട്.