മലയാള സിനിമയിൽ ചെറുതും, വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് ബൈജു സന്തോഷ്, ഇപ്പോൾ താൻ ഒരു ദൈവ വിശ്വാസി അല്ല എന്നുള്ള കാര്യം പറയുകയാണ്, അതിനൊരു കാരണവും താരം പറയുന്നു. മനുഷ്യർക്കെല്ലാം ഒരു ദൈവ൦ ഉണ്ടായിരുന്നെങ്കിൽ താൻ ദൈവത്തെ വിശ്വസിച്ചേനെ നടൻ പറയുന്നു. പക്ഷെ ഇതെല്ലാവർക്കും കൂടി ഓരോരോ ദൈവങ്ങൾ ആണല്ലോ പറയുന്നത് അതിൽ തനിക്കു ഒരു വിശ്വാസം ഇല്ല ബൈജു പറയുന്നു.
ഒരു മാനവരാശിക്ക് മൂന്നു ദൈവങ്ങളോ. ഈശ്വരൻ എന്ന് പറയുന്നത് ഒരാളെ ഉണ്ടാകാൻ പാടുള്ളായിരുന്നു. അല്ലാതെ എല്ലവർക്കും കൂടി ഓരോ ദൈവങ്ങൾ എന്ന് പറഞ്ഞാൽ അത് അങ്ങോട്ടു ഉൾകൊള്ളാൻ കഴിയുന്നില്ല ബൈജു സന്തോഷ് പറയുന്നു.
ഇ ത് ഒരു വിഭാഗത്തിന് ഒരു ദൈവം, വേറെ വിഭാഗത്തിന് വേറെ ദൈവം. അല്ലാത്ത വിഭാഗത്തിന് വേറെ കുറെ ദൈവങ്ങള്‍. ഇത് എന്ത് ദൈവങ്ങളാണ്? എവിടെ തിരിഞ്ഞാലും ദൈവങ്ങളോ?’, ബൈജു ചോദിക്കുന്നു.ബാലതാരമായി ആണ് ബൈജു സിനിമയിൽ എത്തിയത്, പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ‘എം പുരാൻ ‘ എന്ന ചിത്രത്തിന്റെ ഭാഗം ആകാൻ പോകുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു.