ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ എത്തിയ നടിയാണ് അനശ്വര രാജൻ. ഇപ്പോൾ താരം തനിക്കു നേരിട്ട് ഒരു മോശ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. താൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആണ് ഇങ്ങനൊരു അനുഭവം ഉണ്ടായത്. അന്ന് ഞാൻ ഒരു കുട്ടിഫ്രോക്ക് ഇട്ടുകൊണ്ടാണ് സ്കൂളിൽ പോകുന്നത്, അന്ന്  ബസ്സിൽ അധികം ആൾ ഉണ്ടായിരുന്നില്ല. മൂന്നോ,നാലോ പേര് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.

ബസ്സിൽ എന്നെ അറിയാവുന്ന ഒരു ചേച്ചിയും കൂടിയിരിപ്പുണ്ട്, എന്റെ പിറകളിലായി ഒരാൾ ഇരിപ്പുണ്ട് അയാൾ ഇടക്ക് എന്നെ വിളിച്ചു, ഞാൻ തിരിഞ്ഞു നോക്കി കണ്ട കാഴ്ച്ച അയാൾ ഇരുന്നു കൊണ്ട് സ്വയഭോഗം ചെയ്യുന്നു, അതിനായി ആണ് അയാൾ എന്നെ വിളിച്ചത്, ഞാൻ ഉടൻ എന്നെ അറിയാവുന്ന ചേച്ചിയോട് വിവരം പറഞ്ഞു.

ചേച്ചി എഴുന്നേറ്റപ്പോളെക്കും അയാൾ എണീറ്റുപോയി, സത്യത്തിൽ അയാൾ അന്ന് കാണിച്ചതെന്തെന്ന് എനിക്ക് ആ പ്രായത്തിൽ മനസിലായില്ല, ഞാൻ അയാളെ കുറിച്ച് ചിന്തിച്ചു ഈ കണക്കിന് അയാൾ വീട്ടിൽ എന്തായിരിക്കും, ആ കുടുംബാംഗളുടെ അവസ്ഥ. അന്നൊക്കെ അമ്മ പറഞ്ഞു തരാറുണ്ട് ബാഡ് ടച്ചും, ഗുഡ് ടച്ചിനെയും പറ്റി അനശ്വര പറയുന്നു. ഇപ്പോൾ താരം അഭിനയിച്ച ചിത്രം പ്രണയവിലാസം തീയിട്ടറുകളിൽ റിലീസ് ചെയ്യ്തു കഴിഞ്ഞു,അതുപോലെ താരം ബോളിവുഡിലേക്ക് ചുവടു വെക്കുകയാണ് ഉടൻ.