മലയാളി പ്രേഷകരുടയും , തെന്നിന്ത്യൻ പ്രേഷകരുടയും പ്രിയങ്കരി താരമാണ് നയൻ താര. ഒരു സമയത്തു മലയാളത്തിൽ തിളങ്ങി നിന്നിരുന്ന നടി പിന്നീട് അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചത്. ഇപ്പോൾ തെന്നിന്ത്യയിലെ താരമൂല്യം ഉള്ള നടിയാണ് നയൻതാര. സിനിമയിൽ വിജയിക്കുമ്പോളും താരത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. താരത്തിന്റെ പ്രണയങ്ങളും, ബ്രേക്ക് അപ്പുകളും സോഷ്യൽ മീഡിയിൽ പ്രത്യേക സ്ഥാനം പിടിക്കാറുണ്ടായിരുന്നു. അതുകൊണ്ടു മിക്കപ്പോളും നയൻസ് സോഷ്യൽ മീഡിയിൽ നിന്നും കുറച്ചു അകലം പാലിക്കുമായിരുന്നു. ഒരുപാടു നാളുകൾക്കു ശേഷമാണ് താരം ഈ ഇടയ്ക്കു ഒരു അഭിമുഖം തന്നെ നൽകിയത്.


നയൻസിന്റെ വിശേഷങ്ങൾ അറിയുന്നത് വിഘ്‌നേശ് ശിവനിലൂടെ ആയിരുന്നു. സോഷ്യൽ മീഡിയിൽ നിരവധി ചർച്ചയായ ഒരു പ്രണയം ആയിരുന്നു വിഘ്‌നേഷിന്റെയും നയൻതാരയുടയും. വിഘ്‌നേശ് സോഷ്യൽ മീഡിയിൽ നിറ സാനിധ്യം ആയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. തുടക്കത്തിൽ അവർ മൗനം പാലിച്ചുവെങ്കിലും പിന്നീട് ആ മൗനം സമ്മതം ആക്കുകയായിരുന്നു. ഇപ്പോൾ ഇരുവരും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു. ജൂൺ ഒൻപതിന് ആയിരുന്നു ഇരുവരുടയും വിവാഹം. വിവാഹം വളരെ ലളിതമായ രീതിയിൽ ആയിരുന്നു നടന്നത്.

താര വിവാഹത്തെ കുറിച്ച് ചർച്ച നടക്കുമ്പോളും ഇപോൾ ഒരു ജോത്സ്യ പ്രവചനം സ്രെദ്ധയാകുകയാണ്. നല്ലൊരു കുടുംബ ജ്ജീവിതം നടിക്ക് ഉണ്ടാവില്ല എന്നാണ് പ്രവചനം. വേണു സ്വാമിയാണ് ഈ പ്രവചനം നടത്തിയത്. നടിയുടെ ജീവിതം മുന്നോട്ട് പോകില്ല എന്ന് മാത്രമല്ല നടിയുടെ കരിയർ തന്നെ 2024ലൊട് കൂടി അവസാനിക്കുമെന്നും സ്വാമി പറയുന്നു. നയന്‍സിന്റെ മാത്രമല്ല അനുഷ്‌ക ഷെട്ടി, രശ്മിക മാന്ദാന എന്നിവരുടെ വിവാഹജീവിതവും വിജയകരമായിരിക്കില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.ഈ പ്രവചനം പ്രേക്ഷകരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.