മലയാള സിനിമയിൽ ഒരുപാടു കാസ്റ്റിങ് കൗച്  നടക്കാറുണ്ട് അത് സത്യം ആണ് ഹണി റോസ് പറയുന്നു, തന്റെ തുടക്കസമയത്തു തനിക്കും അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് നടി പറയുന്നു. എന്നാൽ നമ്മൾ സിനിമക്കകത്തായാലും, പുറത്തായാലും  എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കുന്നത് നമ്മൾ ആണ്, അല്ലെങ്കിൽ നമ്മളെ ശാരീരികമായ കീഴ്പെടുത്താൽ കൊണ്ട് മാത്രമേ അങ്ങെനെ ചെയ്യാൻ കഴിയു. എന്റെ അനുഭവത്തിൽ ആണ് ഞാൻ ഇങ്ങനെ പറയുന്നത്.

എനിക്ക് വരുന്ന കാളുകൾ അമ്മ ആണ് കൂടുതലും എടുക്കുന്നത് എന്നിട്ടും കാസ്റ്റിങ് കൗച്  ഉണ്ടായിട്ടുണ്ട്. സിനിമയിലെ പല രീതിയിലുമുള്ള മാനേജർസ് ഉണ്ട് അവർ പലരീതിയിൽ ആണ് പെരുമാറുന്നത്. എന്റെ അമ്മ ഉണ്ടായിട്ട് പോലും എനിക്ക് മോശാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മോശം രീതിയിലുള്ള സംസാരങ്ങൾ വന്നിട്ടുണ്ട്. നമ്മൾ ഒന്ന് എസ്ടാബ്ലിഷ്ഡ് ആകുന്നത് വരെ നമ്മുക്കൊരു സ്ട്രഗിളിങ് പിരീഡ് ഉണ്ട്. എല്ലാ രീതിയിലും വരും നമ്മുക്ക് സ്ട്രഗിൾസ്. നമ്മളെ ബ്രെയിൻ വാഷ് ചെയ്യാനും ഒരുപാട് ആളുകൾ ഉണ്ടാവും ഹണി പറയുന്നു.
നമ്മൾ ഒരുപാട്  മുൻകരുതൽ എടുക്കണം, ചിലരുടെ മോശ വർത്തമാനങ്ങൾ ആണ് കൂടുതലും സങ്കടപെടുത്തിയിട്ടുള്ളത് നടി പറയുന്നു. അതുപോലെ താരം മോഹൻലാലിനെ കുറിച്ചു പറയുന്നുണ്ട്, അദ്ദേഹത്തിന്റ കൂടെ കനൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞു, അതുപോലെ ഇപ്പോൾ മോൺസ്റ്റർ എന്ന ചിത്രത്തിലും, ഇട്ടിമാണിയിലും അഭിനയിക്കാൻ കഴിഞ്ഞു, ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിനോടൊപ്പമുള്ള അഭിനയം വലിയ അനുഗ്രഹം തന്നെയാണ് ഹണി റോസ് പറയുന്നു.