ജൂൺ എന്ന ചിത്രത്തിലൂടെ  പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടി ആണ് നയന എൽസ. സോഷ്യൽ മീഡിയിൽ സജീവമായ താരം  തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി നെഗറ്റീവ് കമെന്റുകൾ ലഭ്യമാകാറുണ്ട്.ഇപ്പോൾ താരം തനിക്കു ലഭിക്കുന്ന മോശം കമെന്റുകളെ കുറിച്ച് തുറന്നു പറയുകയാണ്. താൻ നാടൻ ലൂക്കിലുള്ള വേഷം ഇട്ടാൽ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല, എന്നാൽ മോഡേൺ ഡ്രെസ്സുകൾ ആണ് വലിയ വിഷയം നടി പറയുന്നു.

കൂടുതലും അവരുടെ കമെന്റ് ഇപ്പോൾ സിനിമകൾ ഇല്ലാത്തതുകൊണ്ടാണോ തുണികൾ ഊരാൻ തുടങ്ങിയത് എന്നാണ്, തുണിയുടെ ഇറക്കത്തിനെ അനുസരിച്ചാണോ ഒരു പെൺകുട്ടിയുടെ വില ഇരുത്തേണ്ടത് എന്നും ഞാൻ അവർക്ക് ഉത്തരം നൽകിയിരുന്നു, ഞാൻ ഈ അടുത്തിടക്ക് സാരി ഉടുത്തു ഫോട്ടോ ഷൂട്ട് നടത്തിയപ്പോളും ഇത് തന്നെയാണ് അവസ്ഥ, എന്തും അവർക്ക് തുറന്നു പറയാം എന്നുള്ളതാണ്.

റി യാക്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് മോശം കമന്റുകൾ വർധിച്ച് തുടങ്ങിയത്. ട്രോളുകൾ എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. അതേസമയം സിനിമയിൽ നിന്നുള്ള ചിലർ വിളിച്ച് സപ്പോർട്ടും അറിയിച്ചിരുന്നു. ‌കൊച്ചിയിൽ എവിടെ മോഡേൺ ഡ്രെസ്സിൽ പോയാലും ജഡ്ജ് ചെയ്യപ്പെടില്ല,മാന്യമായ വസ്ത്രം ധരിച്ചൂടേ, എന്നാണ് എനിക്ക് വരുന്ന കമന്റ്. ആരെങ്കിലും ആ കുട്ടിക്ക് ഒരു സിനിമ കൊടുക്കൂ. ആ കുട്ടി തുണിയൂരി തുടങ്ങി എന്നായിരുന്നു മറ്റൊരു കമന്റ്. സാക്ഷരതയാണ് ഇതിലൂടെ കാണുന്നത്