‘പാപ്പൻ’  എന്ന ചിത്രത്തിലൂടെ  പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നീത പിള്ള. താരം ഇതുവരെയും അവതരിപിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ശ്കതമായ സ്ത്രീ കഥാപാത്രങ്ങൾ തന്നെയായിരുന്നു. അതുപോലെ തന്നെ റിയൽ ലൈഫിൽ ആയാലും താൻ ബോൾഡായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കുമെന്നും  നീത പറയുന്നു, തനിക്കു നേരെ രണ്ടു മൂന്ന് വെട്ടം മോശ പെരുമാറ്റം ഉണ്ടായ സമയത്തു താൻ ശക്തയായി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

തങ്ങളുടെ കുടുംബം കൂടെയുള്ള സമയത്തും ഈ മാതിരി മോശം പ്രവർത്തികൾ ചെയ്യാൻ അവർക്ക് കഴിയുന്നത്  എന്നെ അത്ഭുതപെടുത്താറുണ്ട് നീത പറഞ്ഞു. എന്നാൽ ഈ സമയത്തു ചില പെൺകുട്ടികൾ വിചാരിക്കും ഈ സമയത്തു പ്രതികരിച്ചാൽ ആളുകൾ പിന്നെ നമ്മളെ പറ്റി എന്താണ് ചിന്തിക്കുന്നത്, ഞാൻ പറയുന്നത് അങ്ങനെ ഒരിക്കലും നമ്മൾ  ചിന്തിക്കരുത്,അതവർക്കും പിന്നീട് ചെയ്യാനുള്ള പ്രേരണ ഉണ്ടാകും. പെൺകുട്ടികൾ എപ്പോളും ബോൾഡായി തന്നെ ജീവിക്കണം, ഇങ്ങനത്തെ പ്രതികൂല സാഹചര്യങ്ങൾ നമ്മൾ ഓരോരുത്തരും നേരിടണം നടി പറയുന്നു.

പാപ്പൻ  എന്ന ചിത്രം തന്റെ സിനിമ ജീവിതത്തെ തന്നെ മാറ്റി മറിച്ചിരുന്നു, സുരേഷ് സാർ എന്നോട് മകളോട് പെരുമാറുന്നതുപോലെ തന്നെയാണ് പെരുമാറിയിരുന്നു.ഷൂട്ടിങ് ഇല്ലാത്ത  സമയത്തു തനിക്കു അദ്ദേഹത്തിനോട് സഹകരിക്കാൻ പറ്റിയിരുന്നില്ല ,സെറ്റിൽ ജോഷി സാർ ആയിരുന്നു എന്റെ പാപ്പൻ. കുങ്ഫു മാസ്റ്റർ  എന്ന ചിത്രത്തിൽ തനിക്കു കുറച്ചു പരുക്കുകൾ ഉണ്ടായി, അതിനാൽ കുറച്ചു നാൾ സിനിമ മേഖലയിൽ നിന്നും വിട്ടുമാറേണ്ടി വന്നു  നീത പറയുന്നു.