ഒരോ ദിവസവും സോഷ്യൽ മീഡിയയിൽ നമ്മൾ നൂറുകണക്കിന് വീഡിയോകൾ കണാറുണ്ട്. അതിൽ ചിലത് കൗതുകമുണർത്തുന്നതാവും, സന്തോഷം നൽകുന്നവയാവും, എന്നാൽ ചിലത് സങ്കടം തോന്നുന്നവയായിരിക്കും ചില വീഡിയോ ആവട്ടെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയായിരിക്കും.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. വീഡിയോയിൽ എന്താണെന്നല്ലെ? പറയാം ഒരു കുഞ്ഞും ഗോൾഡൺ റീട്രീവർ ഇനത്തിലുള്ള വളർത്തു നായയും തമ്മിലുള്ള സ്‌നേഹ പ്രകടനമാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് കമ്ടരിക്കുന്നത്.

വളർത്തു നായയുടെ മുഖത്ത് ഉമ്മകൊടുത്തും അതിന്റെ ദേഹത്ത് കയറിക്കിടന്ന് നായയെ കെട്ടിപ്പിടിക്കുന്ന കുഞ്ഞിനെ നമുക്ക് വീഡിയോയിൽ കാണാൻ കഴിയും. വളർത്തു മൃഗങ്ങൾ എന്നും നമുക്ക് പ്രിയപ്പെട്ടവരായിരിക്കും. നിരവധി പേരാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.