ജിത്തുജോസഫ്,ആസിഫ് അലി കൂട്ടുകെട്ടിൽ ഉടലെടുത്ത ചിത്രം ആയിരുന്നു ‘കൂമൻ’.ഈ ചിത്രത്തിൽ ഒരു പോലീസ് വേഷത്തിൽ എത്തുന്ന നടൻ ആണ് ബാബു രാജ്. ഈ ചിത്രത്തിൽ ആസിഫിനെ ചെളിയിൽ ബാബുരാജ് എടുത്തെറിയുന്ന ഒരു സീൻ ഉണ്ട് ഇപ്പോൾ അതിനെ കുറിച്ച് ബാബുരാജ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ശരിക്കും ഞാൻ ആ സീനിൽ ആസിഫിനെ ചെളിയിൽ വലിച്ചെറിഞ്ഞിരുന്നു ആ സംഭവം ഇങ്ങനെ.


കബഡി കളിയുടെ സീനില്‍ ജീത്തു ജോസഫ് എന്നോട് വന്നു പറഞ്ഞു ‘ബാബു ആസിഫിനെ എടുത്ത് പാടത്തേക്ക് എറിയണം. ഞാന്‍ ചോദിച്ചു എങ്ങനെ ചെയ്യണം. അതൊന്നും എനിക്കറിയില്ല എടുത്തെറിയണം ആസിഫ് പോയി വീഴണം, റിയല്‍ ആയി തോന്നണം ജീത്തു പറഞ്ഞു” എന്നാണ് ബാബുരാജ് പറയുന്നു. ആസിഫും താനും നല്ല സുഹൃത്തുക്കളാണെന്നും ഇതിനാല്‍ തങ്ങള്‍ക്ക് അതൊരു പ്രശ്‌നമായിരുന്നില്ലെന്നും ബാബുരാജ് പറയുന്നുണ്ട്
ആസിഫ് ക്യാമറാമാനോട് ചോദിച്ചു എവിടെയാണ് വീഴേണ്ടത്, അപ്പൊ പാടത്ത് ചെളി കൂട്ടി വച്ചിട്ടുണ്ട്, ആസിഫ് അവരോടു പറഞ്ഞു ‘ചെളി കുറച്ചു കൂടുതല്‍ കൂട്ടി വച്ചോളൂ  ബാബുവേട്ടന്‍ ആണ് എറിയുന്നത് . ഒറ്റടേക്കില്‍ കാര്യം കഴിയണം. ഞാന്‍ ഒന്നും ആലോചിച്ചില്ല കാര്യമായി എറിഞ്ഞു  പാവം ആസിഫിന്റെ തലയില്‍ വരെ മുഴുവന്‍ ചെളിയായെന്നാണ് ബാബുരാജ് പറയുന്നത്. അതേസമയം നല്ല പതം വന്ന സോഫ്റ്റ് ചെളിയായതു കാരണം ആസിഫിന് ഒന്നും പറ്റിയില്ലെന്നും ബാബുരാജ് വ്യക്തമാക്കുന്നുണ്ട്.