Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മോഹൻലാൽ ഇന്റിമസി കാണിക്കാറുണ്ട്; മമ്മൂട്ടി അങ്ങനെ ചെയ്യില്ലെന്ന് ബാബു നമ്പൂതിരി

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടൻ, പൂജാരി എന്ന വിശേഷണങ്ങൾക്ക് പുറമെ അധ്യാപകൻ കൂടിയാണ് താരം. തൂവാനതുമ്പികൾ പോലുള്ള ക്ലാസിക്ക് സിനിമകളിലും ബാബു നമ്പൂതിരി ഭാ​ഗമായി. മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി രണ്ട് സൂപ്പർ താരങ്ങളുമായും തനിക്കുള്ള ആത്മബന്ധം എത്തരത്തിലുള്ളതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാബു നമ്പൂതിരി.  ഒരു  യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാബു നമ്പൂതിരി ഇക്കാര്യം പറയുന്നത്.

തന്നോട് ഇന്റിമസി കൂടുതലായും കാണിച്ചിട്ടുള്ളത് മോഹൻലാൽ ആണെന്നും തന്റെ  കോൾ കണ്ടാൽ ​ മോഹന്ലാല്  തിരിച്ച് വിളിക്കുമെന്നും എന്നാൽ മമ്മൂട്ടിയുമായി ബന്ധപ്പെടാൻ പോലും ബുദ്ധിമുട്ടാണെന്നുമാണ് ബാബു നമ്പൂതിരി പറയുന്നത്. താനും മോഹൻലാലും തമ്മിൽ നല്ലൊരു കെമിസ്ട്രി നിലനിൽക്കുന്നുണ്ടെന്നും അത് ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ വളരെ അധികം പ്രതിഫലിക്കാറുണ്ടെന്നും മുമ്പ് ബാബു നമ്പൂതിരി പറഞ്ഞിരുന്നു.

ഒരുകാലത്തു താൻ മമ്മൂട്ടിയുമായി ഒരുപാട് സംസാരിക്കുകയും ഒരുമിച്ച് യാത്ര ചെയ്യുകയുമെല്ലാം ചെയ്തിട്ടുമുണ്ട്.
മുമ്പൊരിക്കൽ മമ്മൂട്ടി വീട്ടിൽ വന്നിട്ടുണ്ട്. പക്ഷെ മമ്മൂട്ടിയേയും മോഹൻലാലിനേയും കംപയർ ചെയ്യുമ്പോൾ കൂടുതൽ ഇന്റിമസി കാണിക്കുന്നത് മോഹൻലാലാണ്ലാ ലാണ്. അത്  കപടമാണോയെന്ന് തനിക്ക്അ റിയില്ല എന്നും ബാബു നമ്പൂതിരി പറയുന്നു. . കപടത കാണിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല എന്നും  അതുപോല ലാലിനെ വിളിച്ചാൽ അപ്പോൾ ഫോൺ എടുത്തില്ലെങ്കിലും പിന്നീട് തിരിച്ച് വിളിക്കുമെന്നും . മമ്മൂട്ടി അതൊന്നും ചെയ്യാറില്ല എന്നും ബാബു നമ്പൂതിരി പറയുന്നു.

Advertisement. Scroll to continue reading.

മമ്മൂട്ടിയുമായി ഡയറക്ട് ബന്ധം ഇല്ല . കോൾ വിളിക്കുമ്പോൾ പോലും മാനേജർ ജോർജിനാണ് പോകുന്നതെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേർത്തു . മമ്മൂട്ടി ഒപ്പം അഭിനയിക്കുന്ന ആരെയും അഭിനന്ദിച്ച് കണ്ടിട്ടില്ല എന്നും ബാബു നമ്പൂതിരി പറയുന്നുണ്ട്. . അതുപോലെ രണ്ടുപേരം അഭിനയിക്കുകയല്ല ബി​ഹേവ് ചെയ്യുകയാണ് എന്നും . ലാൽ കണ്ണിലൂടെയും ചെറിയ എക്സ്പ്രഷൻ വരെ കൊണ്ടുവരും എന്നും . ഡബ്ബിങ് ചെയ്യുമ്പോൾ ശബ്ദത്തിൽ മാറ്റം വരുത്തി ​ഗംഭീരമാക്കാൻ മമ്മൂട്ടിക്ക് അറിയാം എന്നും ബാബു നമ്പൂതിരി പറഞ്ഞു. അതുപോലെ സിനിമയിലെ മോഹൻ  ലാലിന്റെ സംസാരം ആർട്ടിഫിഷലാണ്. ആരും അങ്ങനെ സംസാരിക്കാറില്ല. പക്ഷെ മോഹൻ  ലാലിന്റെ ഡയലോ​ഗ് പറയുന്ന രീതി ആളുകൾക്ക് ഇഷ്ടപ്പെട്ടുപോയി. പുതുതലമുറയിലുള്ള പലരും അത് അനുകരിക്കാറുണ്ട്. ശരീര ഭാഷപോലും അനുകരിച്ച് കണ്ടിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയശൈലിയാണ് തനിക്ക് കൂടുതൽ ഇഷ്ടം എന്നും  മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഒരു കെമിസ്ട്രി വരുമെന്നും . മമ്മൂട്ടിയും അസാധ്യ നടനാണ് എന്നതിൽ തനിക്ക് എതിർപ്പില്ലെന്നും’- ബാബു നമ്പൂതിരി അഭിമുഖത്തിൽ പറയുന്നു. മലയാള സിനിമാ ലോകത്ത് 40 വർഷം തികച്ച് പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത മുഖമായി മാറി കഴിഞ്ഞു നടൻ ബാബു നമ്പൂതിരിയുടേത്. അഭിനയ മികവുകൊണ്ട് പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുകളിൽ മറയുന്ന നടൻ കൂടിയാണ് അദ്ദേഹം. വർഷങ്ങളോളം സിനിമാ രംഗത്ത് നിറഞ്ഞ് നിന്ന നടൻ ഇപ്പോൾ അഭിനയ ലോകം വിട്ട് നിൽക്കുകയാണ്. ഇതുവരെ 215 സിനിമകളിലാണ് ബാബു നമ്പൂതിരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നടൻ, പൂജാരി എന്ന വിശേഷണങ്ങൾക്ക് പുറമെ അധ്യാപകൻ കൂടിയാണ് താരം.  റിട്ട. കെമിസ്ട്രി അധ്യാപകനായിരുന്നു ബാബു നമ്പൂതിരി. അടുത്തിടെയായി വളരെ വിരളമായി മാത്രമെ ബാബു നമ്പൂതിരി സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളു. പക്ഷെ മിമിക്രിക്കാരിലൂടെ എപ്പോഴും ബാബു നമ്പൂതിരി പ്രേക്ഷകർക്കിടയിൽ ലൈവായുണ്ട്.

You May Also Like

സിനിമ വാർത്തകൾ

ഇപ്പോള്‍ വ്യത്യസ്തമായ ഴോണറിലുള്ള സിനിമകള്‍ അഭിനയിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി തന്റെ താരമൂല്യം ഉപയോഗിക്കുന്നതിനെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്. ഗലാട്ടാ പ്ലസിലെ മെഗാ മലയാളം റൗണ്ട്‌ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.‘പ്രേക്ഷകര്‍ എപ്പോഴും...

സിനിമ വാർത്തകൾ

മലയാള സിനിയിലെ മഹാ നടൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം താരങ്ങൾ എന്ന നിലയിൽ വലിയ ആരാധകരുള്ള നടന്മാരാണ് ഇരുവരും.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ കാണാൻ എന്നും...

സിനിമ വാർത്തകൾ

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം  മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം...

സിനിമ വാർത്തകൾ

ടോവിനോ  തോമസ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് അദൃശ്യ ജാലകങ്ങള്‍. ചിത്രത്തിലെ ടോവിനോയുടെ വ്യത്യസ്തമായ ലുക്ക് ഒക്കെ ചർച്ചയായി മാറിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് ടൊവിനോ നല്‍കിയ...

Advertisement