സംഘട്ടന രംഗങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആന്റണി ആയോധന കലയായ കരാട്ടെയിൽ ഫിഫ്ത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്.വില്ലന്‍ വേഷങ്ങളില്‍ നിന്നൊഴിഞ്ഞ് നായകനായി താരം അഭിനയിക്കുന്നത് 1994ലാണ്. നെപ്പോളിയന്‍, ഭരണകൂടം, കടല്‍, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിലാണ് ബാബു ആന്റണി നായകനായി വേഷമിട്ടത് ആണെന്ന് അറിയാമല്ലോ. താരം ചിലമ്പ്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. തുടർന്ന് മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചന്‍ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ ജനശ്രദ്ധ ആകർഷിച്ചു.

BABU ANTONY

സിനിമയിലേക്കെത്തിയപ്പോള്‍ വില്ലനായി അന്നും ഒരുപാട് പ്രേമലേഖനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. ഞാന്‍ ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ഡോര്‍ തുറക്കാന്‍ പറ്റാത്തവിധത്തില്‍ പ്രേമലേഖനങ്ങള്‍ വന്നിട്ടുണ്ട്. കൂമ്പാരമായിട്ട് കത്തുകള്‍ വന്നിട്ടുണ്ട്, അത് സ്ത്രീകളുടേത് മാത്രമല്ലായിരുന്നു.ചന്ത എന്ന സിനിമയാണ് ബാബു ആന്‍റണിയുടെ വില്ലനില്‍ നിന്നും നായകനിലേക്കുള്ള മാറ്റത്തിൽ നിർണായക പങ്കുവഹിച്ചത്. കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ സംവിധായകൻ സുനിൽ ആണ്.എന്നാൽ ഇപ്പോൾ ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബാബു ആന്‍റണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

BABU ANTONY

കോമഡി വേഷങ്ങൾ ചെയ്യാൻ താരം നിൽക്കാത്തത് തന്റെ വലിയൊരു വിജയമാണെന്ന് ബാബു ആന്റണി പറയുന്നു. അങ്ങനെ പറയാനുള്ള കാരണവും താരം വ്യക്തമാക്കി. ‘എന്റെ ഏറ്റവും വലിയ വിജയം ഞാന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിന്നില്ല എന്നതാണ്.ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ ചിത്രത്തിന്റെ പ്രഖ്യാപനസമയം മുതലേ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് പവര്‍സ്റ്റാർ. പത്തു വർഷങ്ങൾക്ക് ശേഷമാണ് ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. ഒമർ ലുലുവിന്റെ ഈ മുഴുനീള ആക്ഷന്‍ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്.

BABU ANTONY