Connect with us

സിനിമ വാർത്തകൾ

ബി 4 ബ്ലേസ് ഒരുക്കുന്ന മലയാള ഒടിടി പ്ലാറ്റ്ഫോo ബി 4 മൂവീസ് ജനപ്രീതി നേടി മുന്നോട്ടു 

Published

on

b-4-movies

500 ലധികം ജനപ്രിയ മലയാള ചിത്രങ്ങളും  അഭിനേതാക്കളുടെ വിശദമായ പ്രൊഫൈലുകൾ ആസ്വാദകർക്ക് സമ്മാനിച്ച് ബി 4  മൂവീസിന്റെ ആരാധക ശ്രെദ്ധ നേടുന്നു . ഒ.ടി.ടി സിനിമ ലോകത്തേക്ക് പ്രവേശിച്ച് 8 മാസത്തിനുള്ളിൽ ബി 4  10,000+ ഇൻസ്റ്റാളേഷനുമായി സിനിമ ആസ്വാദകരുടെ  ഇടയിൽ ജൈത്രയാത്ര തുടരുകയാണ്.  ആളുകൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം  സിനിമകളുടെ വിഭാഗമനുസരിച്ചും അവരുടെ പ്രിയപ്പെട്ട  അഭിനേതാക്കളെ അടിസ്ഥാനമാക്കിയും സിനിമകൾ തിരയാനും ആസ്വദിക്കാനും  കഴിയും. കൂടാതെ  പുതിയ സിനിമകളുടെ ഓൺലൈൻ അപ്ഡേഷൻ അനുസരിച്ചു നോട്ടിഫിക്കേഷനിലൂടെയും  ഇപ്പോൾ നിങ്ങൾക്ക് അറിയാൻ കഴിയും.

ചുരുക്കത്തിൽ, സിനിമാ പ്രേമികൾക്കു എല്ലാ വിഭാഗത്തിൽ പെടുന്ന സിനിമകൾ ആസ്വദിക്കാനായി ബി 4 ബ്ലേസ് അവതരിപ്പിക്കുന്ന ഈ മൂവി അപ്പ്ലിക്കേഷൻ വളരെ മികച്ച ഒരനുഭവമായിരിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബി 4 എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്‌മെന്റ് ടീം ബി 4 മൂവീസ് എന്ന ഈ ആപ്പ് വികസിപ്പിച്ചതു.  പുറത്തിറങ്ങി എട്ട് മാസത്തിനുള്ളിലാണ് ബി 4 മൂവിസ്‌ ഈ നേട്ടം കൈവരിച്ചത്. ഇതൊരു സൗജന്യ മൂവി ആപ്പ് ആണെന്നും ഉപഭോക്താക്കൾക്ക് യാതൊരു വിധ പണച്ചിലവുമില്ല എന്നും കമ്പനി മാനേജിംഗ് ഡയറക്ടർ അയ്യപ്പൻ ശ്രീകുമാർ അറിയിച്ചു. ഓ ടി ടി പ്ലാറ്റുഫോമുകൾ അമിതമായ  മാസവാരി സാധാരണ ജനങ്ങൾക്ക് താങ്ങാനാകാത്ത സാഹചര്യത്തിൽ, പണമടച്ചു സിനിമകൾ പ്ലാറ്റ്ഫോമുകൾ  സബ്‌സ്‌ക്രൈബുചെയ്യാൻ കഴിവില്ലാത്ത സാധാരണക്കാർക്കായി പുറത്തിറക്കിയതാണെന്നും, കൂടാതെ  ഇത് ഒരു iOS ആപ്ലിക്കേഷൻ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

Advertisement

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending