മഞ്ജു വാര്യർ  നായികാ ആയി എത്തുന്ന ചിത്രമാണ് “ആയിഷ “. എന്നാൽ ഈ ചിത്രത്തിന് മറ്റൊരു പ്രേത്യേകത കൂടിയുണ്ട് . എന്തെന്നാൽ ചിത്രം മലയാളത്തിന് പുറമെ  തമിഴ്, ഇംഗ്ലീഷ്, കന്നഡ, ഹിന്ദി  എന്നി ഭാഷകളിൽ  ആയിട്ടാണ് ചിത്രം റിലീസ് ചെയുന്നത്. എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  നേര്ത്ത തന്നെ പുറത്തു വിട്ടിരുന്നതാണ്. അന്ന് പോസ്റ്ററിന് മികച്ച രീതിയിൽ ഉള്ള പ്രതികരണം ആണ് ലഭിച്ചത് . ഇപ്പോൾ ഇതാ ചിത്രത്തിന്റെ ആദ്യ ഗാനം റീലീസ് ചെയിതിരിക്കുകയാണ്. ഗാനത്തിന് റെക്കോർഡുകൾ ആണ് കൈവരിച്ചിരിക്കുന്നത്. ഒന്നു മില്യൺ കഴിഞ്ഞിരിക്കുകയാണ് ഗാനം യൂട്യൂബിൽ.

മഞ്ജു വാര്യർ  തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ് സന്തോഷ വാർത്ത. “കണ്ണില് കണ്ണില് ” എന്ന്  തുടങ്ങുന്ന ഗാനം ആണ്  ഇപ്പോൾ സോഷ്യൽ മീഡിയയയിൽ തരംഗമായിരിക്കുന്നത്. ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ആമിർ പള്ളിക്കൾ ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു ശർമ്മ ആണ്. കല സംവഹിധനം മോഹൻദാസ് ആണ്.