മഞ്ജു വാര്യർ അഭിനയിച്ച പുതിയ ചിത്രം ആണ് ആയിഷ, ഗൾഫ് മേഖലയുമായി ബന്ധപ്പെട്ടാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്, തികച്ചും വത്യസ്തമായ ഒരു കഥപാത്രം ആണ് മഞ്ജു ഇതിൽ ചെയ്യ്തിരിക്കുന്നത്. ഇപ്പോൾ ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ നടിയും ആയിഷ ടീമും ചേർന്ന് ഉള്ള ഒരു അഭിമുഖം ആണ് ഇപ്പോൾ  സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത് . ഈ  ചിത്രം കാവ്യ അഭിനയിച്ച  ഗദ്ദാമ യുമായി  എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ

ഇല്ല, അങ്ങനൊരു ബന്ധം ഇല്ല, ഈ ചിത്രത്തിൽ എനിക്ക് കുറച്ചു അറബി ഭാഷ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അറബി ഭാഷ പഠിച്ചു, എന്നാൽ ഇപ്പോൾ മറന്നു പോയി. ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്ന് പറയുന്നു പ്രഭു ദേവ സാറിന്റെ കൊറിയോ ഗ്രാഫ് ആണ് ഒരു, രക്ഷയും ഇല്ല, എനിക്ക് സ്കൂളിൽ പഠിക്കുന്ന സമയം മുതൽ എനിക്ക് അദ്ദേഹത്തിനോട് വലിയ ആരാധന ആയിരുന്നു മഞ്ജു പറയുന്നു.

പ്രഭുദേവയ്ക്ക് വിദ്യാര്‍ത്ഥിയായിരിക്കെ താന്‍ ചോര കൊണ്ട് കത്തെഴുതിയെന്ന കഥയ്ക്ക് പിന്നിലെ വസ്തുത എന്താണെന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്.ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. കത്തെഴുതിയെന്നത് ശരിയാണ്. പക്ഷെ ചോര കൊണ്ടായിരുന്നില്ല, പേന കൊണ്ടു തന്നെയായിരുന്നു. പക്ഷെ എന്തോകാരണത്താല്‍ ആ സമയത്ത് എന്റെ വിരല്‍ മുറിഞ്ഞു. എന്നാല്‍ ചോരയും കൂടെ ഇരിക്കട്ടെ എന്ന് കരുതി തമ്പ് ഇംപ്രഷന്‍ വെക്കുക മാത്രമാണ് ചെയ്തത്. ചോര കൊണ്ടെഴുതിയെന്നത് പൊലിപ്പിച്ച് പറയുന്നത്. ചിലപ്പോള്‍ അന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ആവേശത്തില്‍ അങ്ങനെ പറഞ്ഞു പോയതുമാകാമെന്നാണ് മഞ്ജു പറയുന്നത്