നവാഗതനായ ഇർഷാദ് പരാരി സംവിധാനവും രചനയും നിർവഹിച്ചു സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ കേന്ദ കഥപാത്രങ്ങളായി എത്തുന്ന അയൽവാശി എന്ന ചിത്രത്തിലെ ചൂയിങ്ങഗം എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്  mu ri , സംഗീതം ജോക്സ് ബിജോയ്. ചൂയിങ്ങ്ഗം ചവിട്ടി എന്ന ഈ വീഡിയോ ഗാനം ആലപിച്ചിരിക്കുന്നത് അഖിൽ ജെ ചാന്ദ് ,മുൻഷിൻ പരാരി, ജോക്സ് ബിജോയും ചേർന്നാണ് ,

ഈ പാട്ടിന്റെ ലിറിക്സ് വീഡിയോ  മുൻപ് പുറത്തിറങ്ങിയിരുന്നു അത് സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു. വീഡിയോ സോങ് കൂടി റിലീസ് ആയത് യുവാക്കള്‍ക്ക് ഇടയില്‍ വീണ്ടും ട്രെന്‍ഡ് ആയി മാറും എന്നു ഉറപ്പാണ്. ഒരു മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ആണ് ഇര്‍ഷാദ് പരാരി ഈ ചിത്രം ഒരുക്കുന്നത്.

തല്ലുമാലയിലെ വലിയ വിജയത്തിന് ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. അതുപോലെ തല്ലുമാലയിലെ തിരക്കഥകൃത്തുക്കളിലെ ഒരാൾ ആയ മുഹ്‌സിൻ പരാരി ആണ് അയൽവാശിയുടെ നിർമാണ പങ്കാളികളിൽ ഒരാൾ. ചിത്രത്തിൽ സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ, ജഗദീഷ്,കോട്ടയം നസീർ, അജ്മൽ ഖാൻ, ലിജോ മോൾ ജോസ്, ഗോകുലൻ  തുടങ്ങിയവരും അഭിനയിക്കുന്നു.