“അവതാർ 2” ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സിനിമയുടെ അപൂര്‍വ ദൃശ്യാനുഭവം പകര്‍ന്ന് നല്‍കിയ ജയിംസ് കാമറൂണ്‍  ആണ് ഈ ചിത്രം  ഒരുക്കിയിരിക്കുന്നത്. അവതാര്‍ എന്ന സാങ്കല്‍പിക ലോകത്തിന്റെ പുതിയ 3 ഡി അവതാരം കണ്ണടകളുടെ സഹായമില്ലാതെ പ്രേക്ഷകനു കാണാന്‍ സാധിക്കും എന്ന് തന്നെ പറയാം. ചിത്രം ഡിസംബർ 16 നാണ് അവധാർ തീയേറ്ററുകളിലേക്കെത്തുന്നത്.

എന്നാൽ സിനിമാ ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാർ 2’. ഇംഗ്ലീഷ് , ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട എന്നി  ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ആദ്യ ഭാഗത്തിൽ നിന്നും മികച്ച രീതിയിൽ ഉള്ള പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ  പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “അവതാർ- ദ വേ ഓഫ് വാട്ടർ” എന്നാണ് ചിത്രത്തിന്റെ പേര്. ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണ്‍  ആണ് ചിത്രത്തിന്റെ സംവിധായകൻ.