മൗനരാഗം എന്ന സീരിയലിലെ കിരൺ എന്ന കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ എത്തിയ നടൻ ആണ് നലീഫ് ജിയാ. തനിക്കു അഭിനയത്തിൽ ഒരുപാടു  അവഗണനകൾ നേരിടേണ്ടി വന്നിട്ടിട്ടുണ്ട് താരം പറയുന്നു. ഇപ്പോൾ തന്റെ ഒഡീഷൻ കാലത്തുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. ഇപ്പോൾ താരത്തിന് ഏഷ്യാനെറ്റ് അവാർഡ് ഏറ്റവും നല്ല പുതുമുഖനുള്ള അവാർഡ് ലഭിച്ചിരിക്കുകയാണ്, ഈ സന്തോഷ വേളയിലെ ഒരു അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യം തുറന്നു പറയുന്നത്.


ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ പറ്റുമെന്ന് പോലും ചിന്തിച്ചിട്ടില്ല. അവാര്‍ഡൊന്നും മനസിലേ ഉണ്ടായിരുന്നില്ല. മനസിലുണ്ടായിരുന്നത് എനിക്ക് തന്ന ജോലി കൃത്യമായിട്ട് ചെയ്യുക എന്നതാണ്. കാശുണ്ടാക്കുക എന്നതൊരു കാര്യമായിരുന്നു.ഞാന്‍ എന്റെ കാര്യം ചെയ്തു പോയി. ദൈവവും ഏഷ്യാനെറ്റ് ടീമും ഒപ്പം നിന്നത് കൊണ്ട് അവാര്‍ഡ് കിട്ടി” എന്നാണ് താരം പറയുന്നത്


ഞാനെന്റെ ജീവിതത്തില്‍ ചെയ്യുന്ന ആദ്യത്തെ വര്‍ക്കാണ് മൗനരാഗം. അതിന് മുമ്പ് ഒരുപാട് ഓഡിഷനുകൡ പങ്കെടുത്തിട്ടുണ്ട്, എന്നാൽ എല്ലാം റീജകറ്റ് ആയി പോകുവായിരുന്നു. കാണുമ്പോള്‍ ആളുകള്‍ പറയും, നല്ല ബോഡിയാണ്. നല്ല മുഖമാണ്. എന്റെ അടുത്ത പടത്തില്‍ നീയാണ് നായകന്‍ എന്ന്. പക്ഷെ അഡ്വാന്‍സായി ഒരു അഞ്ച് ലക്ഷം തരണം. സിനിമ തീരുമ്പോള്‍ അഞ്ച് ലക്ഷം തിരിച്ചു തരികയും ചെയ്യാം നിനക്ക് അവസരവും കിട്ടുമെന്ന്. അതൊക്കെ ഉഡായിപ്പാണ  , ഇപ്പോൾ ഇങ്ങനെ ആയതിനെ ഒരുപാടു സന്തോഷം ഉണ്ട് നലീഫ് പറയുന്നു.