എക്കാലത്തയും മലയാളികളുടെ പ്രേഷകരുടെ പ്രിയ നടിമാരാണ് മഞ്ജു വാര്യരും, ശോഭനയും. രണ്ടുപേരും നൃത്തത്തിലൂടെ ആണ് അഭിനയ രംഗത്തു എത്തിയത്. മഞ്ജു ഇപ്പോളും സിനിമയിൽ സജീവമായി തുടരുന്നു എന്നാൽ ശോഭന സിനിമയിൽനിന്നും വിട്ടുമാറി തന്റെ നൃത്തക്ലാസ്സുമായി മുന്നോട്ടു പോകുന്നു. ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ ആണ് മഞ്ജു സിനിമയിൽ എത്തിയത്. നീണ്ട ഇടവേളക്കു ശേഷം ആണ് ശോഭന വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നത്. ഇരുവരു തുടക്ക ചിത്രങ്ങളിൽ ഗംഭീര തിരിച്ചു വരവ് തന്നയാണ് നടത്തിയത്.ഇരുവരും നല്ല സുഹൃത്തുക്കൾ ആണ്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുവാണ്.

നടി ശോഭനയാണ് മഞ്ജുവിനെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഊഷ്മളമായ ആലിംഗനമാണെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ശോഭന കുറിച്ചത്.രണ്ടുപേരും പരസ്പരം ആലിംഗനം ചെയ്യ്തു നിൽക്കുന്ന ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചിരിക്കുന്നത്. കുറച്ചു സമയം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ പിടിച്ചു പറ്റുകയും ചെയ്യ്തു. തൊട്ടു പിന്നാലെ തന്നെ മഞ്ജുവും ഈ ചിത്രങ്ങൾ പങ്കു വെക്കുകയും ചെയ്യ്തു. വിലമതിക്കാനകത്തതു എന്നാണ് മഞ്ജു പങ്കു വെച്ച ചിത്രത്തിന് കുറിപ്പ് നൽകിയത്. ശോഭനയുടെ പോസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്‌റ്റോറിയായും മഞ്ജു വാര്യര്‍ പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിന് നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്ന്ത്. മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച്, ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്.ഈ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നു ഈ അടുത്ത ഇടയ്ക്കു സീ കേരളത്തിലെ മധുരം ശോഭനം എന്ന പരുപാടിയിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. മഞ്ജുവിനൊപ്പം ഇരുത്തി തെന്റെ ആ വലിയ ആഗ്രഹം ശോഭന പങ്കു വെച്ചത്.നിറഞ്ഞ കണ്ണുകളോടെ ആണ് ശോഭനയുടെ വാക്കുകൾ മഞ്ജു കേട്ടുകൊണ്ടിരുന്നത്. ഇരുവർക്കും ഒരുമിച്ചു ഒരു സിനിമയിൽ അഭിനയിക്കണഎന്നും പറഞ്ഞു. മഞ്ജു ഡാന്‍സ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേര്‍ത്തു പിടിച്ചു കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവള്‍ അത്രയും ഒറിജിനല്‍ ആണ്ശോഭന പറഞ്ഞു.