നിസാം ബഷീർ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രം റോഷാക്ക് ഇന്ന് റിലീസ് ആകുകയായിരുന്നു, ചിത്രത്തിന് തീയിട്ടറുകളിൽ ഗംഭീരപ്രേഷക പ്രതികരണം ആണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയിൽ ഇന്നും വരെ കണ്ടിട്ടില്ലാത്ത ആഖ്യാന ശൈലി തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത എന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു. ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രവുമായി ആണ് മമ്മൂട്ടി എത്തുന്നത്.
സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലർ ഗണത്തില്‍പെടുത്താവുന്ന സിനിമതന്നെയാണ് റോഷാക്ക്.ഓരോ ഫ്രെയ്മിലും ആകാംക്ഷജനിപ്പിച്ചു മുന്നേറുന്ന ചിത്രത്തിൽ നിരവധി സസ്പെൻസ് എലമെന്റുകളും സംവിധായകൻ ഒരുക്കി വച്ചിട്ടുണ്ട്. ഗംഭീര ഭാവപ്രകടനവുമായി നടൻ മമ്മൂട്ടിക്ക് ഒപ്പം ബിന്ദു പണിക്കരും മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.തന്റെ ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്തമായി അനുഭവമാണ് റോഷാക്കിലൂടെ പ്രേക്ഷകർക്കു ലഭിക്കുക.
സഞ്ജു ശിവറാം, കോട്ടയം നസീർ, ഗ്രേസ് ആന്റണി ഇവരെല്ലാം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രചന നിർവഹിച്ചത് സമീർ അബ് ,ഈ ചിത്രത്തിന്റെ സംഗീതവും, പസ്ചത്തല സംഗീതവും തന്നെ ഒരുപാട് വെത്യസ്ത നിറഞ്ഞതാണ്, അങ്ങനെയുള്ള ചിത്രത്തിന്റെസംഗീതം നിർവഹിച്ചിരിക്കുന്നത് മിഥുൻ മുകുന്ദൻ. ചിത്രത്തിന്റെ ചിത്ര സംയോജനം കിരൺ ദാസ് ആണ്, മമ്മൂട്ടിയുടെ തികച്ചും വത്യസ്തയാർന്ന ഒരു കഥാപാത്രം ആണ് റോഷാക്കിൽ ചെയ്യ്തിരിക്കുന്നത്.
