മലയാളസിനിമയിലെ  യുവാനായികമാരിൽ ഒരാളാണ് നടി ഭാവന. താരത്തിന് സംഭവിച്ച അക്ക്രമണ൦   സിനിമാലോകവും, കേരളക്കര ആകെ ഞെട്ടിച്ചിരിന്നു . ഇപ്പോൾ താരം ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധയാകുന്നത്. തന്നെ കൂടുതൽ പിന്തുണച്ച വ്യക്തികളിൽ ഒരാളാണ് അന്തരിച്ച എം ൽ എ യും ,കോൺഗ്രസ് നേതാവുമായ പി ടി തോമസ് നടി പറയുന്നു. തനിക്കെതിരെ നടന്ന ആക്രമണം പുറംലോകത്തെ ആദ്യം അറിയിച്ചവരില്‍ ഒരാളാണ് പി.ടി എന്നാണ് ഭാവന ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.തനിക്കു എന്താണ് സംഭവിച്ചത് ആദ്യം പുറംലോകത്തോട് അറിയിപ്പിച്ച വ്യക്തികളിൽ ഒരാളാണ് അദ്ദേഹം ഭാവന പറയുന്നു.

തനിക്കു അദ്ദേഹത്തിനോട് ഒരുപാടു നന്ദി ഉണ്ട് ഭാവന പറയുന്നു. താൻ നീതിക്കു വേണ്ടി പോരാടണം എന്ന് അദ്ദേഹം ആദ്യം മുതൽ വെക്തമാക്കിയിരുന്നു. ഏതു പ്രതിസന്ധിയിലും തരണം ചെയ്യണം എന്നും ,സത്യം എന്നും വിജയിക്കും എന്നും അദ്ദേഹം പറഞ്ഞു.അതുപോലെ തന്നെ എന്നെ പിൻതുണച്ച ലേഡി സുഹൃത്തുക്കളോടും , ഡബ്ബിളിയു സി സി യെ കുറിച്ചും ഭാവന പറഞ്ഞു.

ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, സംയുക്ത വർമ്മ, രമ്യ നമ്പീശന്‍, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ ബാല, ഷഫ്‌ന എന്നിവരോട് താന്‍ ദിവസവും സംസാരിക്കാറുണ്ട്. രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവര്‍ സുഖമാണോ എന്ന് ചോദിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയും ചെയ്യും.അഞ്ജലി മേനോനും ,ദീദി ദാമോദരൻ എന്നവരും നന്നായി എന്നെ പിന്തുണച്ചു ഭാവന പറയുന്നു.