കിംഗ് ഖാനും ദളപതിയും ഒന്നിക്കുന്നു; അറ്റ്ലി ചിത്രത്തിനായുള്ള കാത്തിരിപ്പ്കാമിയോ റോളില്‍ മാത്രമായി വിജയെ ഒതുക്കാനാവില്ല, ഇരുവരും ഒന്നിക്കുന്ന ചിത്രം തന്റെ സ്വപ്‌നമാണെന്നും അറ്റ്‌ലി പറഞ്ഞിരുന്നു. 2023ൽ ഷാരൂഖ് മടങ്ങി വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബ്ലോക്ബസ്റ്റർ ഹിറ്റാണ് ജവാൻ. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലെത്തിയ ചിത്രം മാസ് മസാല ആക്ഷൻ എന്റർടെയ്‌നർ ആയിരുന്നു. ‘തെരി’, ‘മെർസൽ’, ‘ബിഗിൽ’ എന്നീ ചിത്രങ്ങളാണ് വിജയ്‍യെ നായകനാക്കി അറ്റ്‌ലി ഒരുക്കിയത്. ഇരുവരുടെയും കരിയറിലെ മികച്ച വിജയങ്ങളായിരുന്നു മൂന്ന് ചിത്രങ്ങളും.ഷാരൂഖ് ഖാനും വിജയ്‍യും ഒരുമിക്കുമ്പോൾ ബോക്സ്ഓഫീസ് കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർക്കുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകം.
അടുത്ത സിനിമയില്‍ വിജയ്‌യെ ആണോ ഷാരുഖ് ഖാനെ ആണോ നായകനാക്കുക എന്ന ചോദ്യത്തിന് ആറ്റ്‌ലി നല്‍കിയ മറുപടിയാണ് ആരാധകരുടെ ഇടയിൽ ചർച്ചയായി . വിജയ്‌യെയും ഷാരുഖ് ഖാനേയും സ്‌നേഹിക്കുന്നത് തന്റെ ഭാര്യയേയും അമ്മയേയും സ്നേഹിക്കുന്നതു പോലെയാണെന്നും രണ്ടുപേരെയും താൻ തെരഞ്ഞെടുക്കുമെന്നുമായിരുന്നു ആറ്റ്‌ലിയുടെ മറുപടി.അവരെ ഒരിക്കലും തള്ളിപ്പറയില്ല. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമൊപ്പമാകും ജീവിക്കുക എന്നും അറ്റ്ലി പറഞ്ഞു . താൻ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് ദളപതി വിജയ് കാരണമാണ്.വിജയ്നി തനീക്ക് തുടര്‍ച്ചയായി സിനിമകള്‍ തന്നു. താൻ അദ്ദേഹത്തിന് ഹിറ്റുകള്‍ നല്‍കി. അദ്ദേഹം എന്നെ ഒരുപാട് വിശ്വസിക്കുന്നുണ്ട്. ഷാരുഖ് ഖാന്‍ വിളിച്ച് സിനിമ ചെയ്യാമെന്നു പറഞ്ഞാല്‍ രാജ്യത്തെ ഒരുപാട് സംവിധായകര്‍ യെസ് പറയും. പക്ഷേ അദ്ദേഹം തന്നെ വിശ്വസിച്ചു. അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തിലാണ് ജവാന്‍ എടുത്തത് എന്നും ആറ്റ്ലി പറഞ്ഞു. ഷാരുഖ് ഖാനെ ആദ്യമായി കണ്ട അനുഭവവും ആറ്റ്‌ലി പങ്കുവച്ചു
2019ലാണ് ജവാന്റെ ചര്‍ച്ചകള്‍ തുടങ്ങുന്നത്. തന്നെ കാണാനായി ഷാരൂഖ് ചെന്നെയിലെ ഓഫിസില്‍ എത്തി. തിരിച്ചു പോകുമ്പോള്‍ ഐപിഎല്‍ ഗെയിം കാണാന്‍ പോവുകയാണെന്നും വരുന്നുണ്ടോ എന്നും ചോദിച്ചു. താൻ കൂടെ വന്നാല്‍ വാര്‍ത്തകള്‍ വരില്ലേ എന്ന് ചോദിച്ചു. അതിനെന്താണ്, നമ്മള്‍ ഒരുമിച്ച് ജോലി ചെയ്യുകയല്ലേ ലോകം അറിയട്ടേ എന്നായിരുന്നു ഷാരുഖ് ഖാന്റെ മറുപടി. അന്ന് പ്രചരിച്ച ചിത്രമാണ് ജവാന് പ്രചോദനമായതെന്നും ആറ്റ്‌ലി പറഞ്ഞു.ആറ്റ്‌ലിയും ദളപതി വിജയ് യുമായി അടുത്ത ബന്ധമാണ്. പല വേദികളിലും വിജയ് യുമായുള്ള അടുപ്പത്തേക്കുറിച്ച് ആറ്റ്‌ലി തുറന്നു സംസാരിച്ചിട്ടുണ്ട്. ഷാരുഖ് ഖാനും വിജയ്‍യും കുട്ടികളെപോലെയാണെന്ന് മുൻപൊരിക്കൽ ആറ്റ്‌ലി പറഞ്ഞിരുന്നു. വിനയമാണ് ഇരുവരെയും വ്യത്യസ്തരാകുന്നതെന്നും പറയുന്നുണ്ട് ആറ്റ്‌ലി. ‘ഇരുവരും കുട്ടികളെപ്പോലെയാണ്. ജോലിയുടെ കാര്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നവരാണ്, ഇതാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് എന്നും ആറ്റ്ലി പറഞ്ഞു.
