ജോസഫ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ആത്മീയ രാജൻ, താരം വിവാഹിതയായിരിക്കുകയാണ് ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്, തളിപ്പറമ്പ് സ്വദേശിയായ സനൂപാണ് നടിയെ ജീവിത സഖിയാക്കിയത്. കണ്ണൂര്‍ ധര്‍മ്മശാലയിലെ ലക്‌സോട്ടിക്ക ഇന്റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ആത്മീയയും തളിപ്പറമ്പ് സ്വദേശി തന്നെയാണ്. ഐവി ശശി സംവിധാനം ചെയ്ത വെളളത്തൂവല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ആത്മീയ. തുടര്‍ന്ന് തമിഴ് ചിത്രം മനം കൊത്തി പറവൈയില്‍ ശിവകാര്‍ത്തികേയന്‌റെ നായികയായും നടി അഭിയിച്ചു.
ജോജു ജോർജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രമാണ് താരത്തിനെ ഏറെ ശ്രദ്ധേയമാക്കിയത്, വളരെ മികച്ച പ്രകടനം ആണ് ചിത്രത്തിൽ പങ്കുവെച്ചത്, എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റെല്ല പീറ്റര്‍ എന്ന കഥാപാത്രമായി നടി എത്തി. ത്രില്ലര്‍ ചിത്രത്തില്‍ ജോജു ജോര്‍ജ്ജിന്‌റെ ഭാര്യയുടെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ആത്മീയ കാഴ്ചവെച്ചത്.
കുറച്ച് നാളുകൾക്ക് മുൻപായിരുന്നു ആത്മീയയുടെ വിവാഹം, നടി അഭിനയിച്ച കോൾഡ് കേസ് എന്ന ചിത്രം അടുത്തിടെ ആണ് റിലീസ് ചെയ്തത്, ചിത്രത്തിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം, കൊവിഡ് കാലത്താണ് സിനിമയിലേയ്ക്ക് ഓഫർ ലഭിക്കുന്നത്. പൃഥ്വിരാജ് ചിത്രം എന്ന് കേട്ടപ്പോൾ തന്നെ വളരെ സന്തോഷമായിരുന്നു. തിരക്കഥകൃത്ത് ശ്രീനാഥ് ചേട്ടനും സംവിധായകൻ തനു ചേട്ടനുമാണ് തന്നോട് കഥ പറയുന്നത്. ഒരു 6, 7 ദിവസം മാത്രമേ ഷൂട്ടിങ്ങ് ഉണ്ടാവുകയുള്ളൂവെന്ന് അവർ പറഞ്ഞിരുന്നു. അപ്പോൾ തനിക്ക് ഒരു ആശങ്ക തോന്നി. കാരണം ഒരു പൃഥ്വിരാജ് ചിത്രത്തിൽ ചെറിയ രംഗങ്ങളിൽ മാത്രം വന്നു പോയാൽ ആളുകൾ എന്നെ ശ്രദ്ധിക്കുമോ എന്നായിരുന്നു ഭയം. എന്നാൽ ആളുകൾ ഒരിക്കലും മറക്കില്ലെന്നുള്ള അവരുടെ ഉറപ്പിലാണ് താൻ സിനിമ ചെയ്യുന്നത്. ഇപ്പോൾ അതെല്ലാം മാറി എന്നാണ് താരം പറയുന്നത്, എല്ലാവരും തന്നെ അംഗീകരിച്ചതിൽ വലിയ സന്തോഷം ഉണ്ടെന്നും താരം പറയുന്നു