Connect with us

Serial News

ഭര്‍ത്താവിനോട് കൂടുതല്‍ ഇഷ്ടം  തോന്നിയ ദിവസങ്ങൾ!!!!

Published

on

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആതിര മാധവ് അമ്മയായിരിക്കുകയാണ്. ഏപ്രില്‍ നാലിനാണ് ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുന്നത്. ഗര്‍ഭിണിയായ കാലം മുതല്‍ തന്റെ ഓരോ വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവെക്കുന്നത് പതിവായിരുന്നു. എന്നാല്‍ കുഞ്ഞ് ജനിച്ചതിന് ശേഷം നടി രംഗത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ  ദിവസങ്ങള്‍ക്ക് ശേഷം തന്റെ സന്തോഷം എല്ലാവരോടും കൂടി പറയുകയാണ്  നടി മകന്റെ മുഖം കാണിച്ചതിന് പുറമേ പ്രസവ സമയത്ത് എല്ലാത്തിനും കൂടെ നിന്നത് ഭര്‍ത്താവാണെന്നും ആതിര പറയുന്നു. രാജീവിനോട് ഏറ്റവും കൂടുതല്‍ സ്‌നേഹം തോന്നിയതും ഇപ്പോഴാണെന്നാണ് നടി വെളിപ്പെടുത്തിയത്.

ഇതിനിടെ യൂട്യൂബ് ചാനലിലൂടെ കുഞ്ഞിന്റെ ഫോട്ടോ എന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. അതൊന്നും സത്യമല്ലെന്നാണ് ആതിര പറയുന്നത്. ഏപ്രില്‍ രണ്ടാം തീയ്യതി മുതലാണ് പ്രസവവേദന തുടങ്ങുന്നത്. അതോടെ ആശുപത്രിയിലെത്തി. നാലാം തീയ്യതിയാണ് കുഞ്ഞ് ജനിച്ചത്.ചെറിയ വേദനകളൊക്കെ വന്നപ്പോള്‍ ഇത്രയുമേ ഉള്ളു എന്നാണ് വിചാരിച്ചത്. അതിങ്ങനെ കൂടി കൂടി വരികയായിരുന്നു. ഇടയ്ക്ക് ആ ചിന്തകളൊക്കെ മാറ്റാന്‍ ബിഗ് ബോസ് ഷോ കാണുകയും ചെയ്തിരുന്നതായി നടി പറയുന്നു.

Serial News

പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം

Published

on

By

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായയാളാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം പരമ്പരയിലെ പൈങ്കിളിയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

അടുത്തിടെയായി പിഎച്ച്ഡി ചെയ്യുന്നതിനായി താരം പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇപ്പോഴിതാ പുതിയൊരു മേഖലയിലേക്ക് കൂടി ശ്രുതി കടന്നിരിക്കുകയാണ്.

അഭിനയത്തിന് പുറമെ, മോഡലിംഗ്, നൃത്തം, ഏവിയേഷന്‍, ജേര്‍ണലിസം, എഴുത്ത്, ഷോ ഹോസ്റ്റിംഗ് അങ്ങനെ ഒട്ടനവധി മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ളയാള്‍ കൂടിയാണ് ശ്രുതി.

പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ ഇന്‍സ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് ലഭിക്കുകയുണ്ടായി. പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായ റീല്‍സ് വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുമുണ്ട്.

അതേസമയം, തന്റെ പുതിയ ചുടുവയ്പ്പാണ് റീല്‍സ് വീഡിയോയില്‍ താരം പങ്കുവെച്ചിരിക്കുന്നത്. ആര്‍ജെയായി തുടക്കം കുറിച്ചിരിക്കുകയാണെന്നാണ് പുതിയ വീഡിയോയിലൂടെ താരം പറയുന്നത്.

‘പൈങ്കിളി എന്ന കഥാപാത്രത്തില്‍ നിന്ന് ഞാന്‍ വീണ്ടും ഫസ്റ്റ് ഗിയറിട്ട് ഈ യാത്ര തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നു. ഈ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ സിനിമ ചെയ്തു. മോഡലിംഗ് കരിയര്‍ വളര്‍ത്തിയെടുത്തു, കുട്ടിക്കാലം മുതല്‍ കാണണമെന്ന് ആഗ്രഹിച്ചവരില്‍ ചിലരെയെങ്കിലും കാണുവാന്‍ സാധിച്ചു. ഒരുപാട് ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചു.

സ്വന്തം കുടുംബത്തനപ്പുറം വലിയൊരു വിഭാഗം ആളുകളുടെ സ്‌നേഹം അറിയുവാന്‍ സാധിച്ചു. പുസ്തകമെഴുതി, ഷോകള്‍ ഹോസ്റ്റ് ചെയ്തു, ആ യാത്ര ഇപ്പോള്‍ എത്തി നില്‍ക്കുന്നത് നിങ്ങളെ കൂടുതല്‍ അടുത്തറിയാനാണ്. എന്നെ ഞാനായി നിങ്ങള്‍ക്ക് മനസ്സിലാക്കി തരുവാനാണ്. ഇന്നു മുതല്‍ നിങ്ങള്‍ക്കൊരു കൂട്ടായി ഞാനുമുണ്ടാകും, ഇത് ഓള്‍ ഈസ് വെല്‍, ഞാന്‍ ആര്‍ജെ ശ്രുതി രജനികാന്ത്, കേള്‍ക്കൂ കേള്‍ക്കൂ കേട്ടുകൊണ്ടിരിക്കൂ’…, എന്നാണ് ശ്രുതി പങ്കുവെച്ചിരിക്കുന്ന റീല്‍സില്‍ താരം പറഞ്ഞിരിക്കുന്നത്.

Continue Reading

Latest News

Trending