മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും ചക്കപ്പഴം എന്ന സീരിയലിൽ അഭിനേത്രിയാണ് അശ്വതി കയ്യടിനേടിയിട്ടുണ്ട്. അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്ന സന്തോഷം അശ്വതി പങ്ക് വച്ചത്. ഗർഭിണി ആയ ശേഷവും അശ്വതി അഭിനയരംഗത്ത് സജീവമാണ്. ഈയിടെ അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ അശ്ലീല ചുവയോടെ കമന്റ് ചെയ്ത യുവാവിനു നല്ല തകർപ്പൻ പരുപാടി കൊടുക്കുകയും ചെയ്തിരുന്നു.
ഇപ്പോളിതാ ആ യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പരസ്യമായ മാപ്പപേക്ഷ നടത്തിയിരിക്കുകയാണ്. അശ്വതി പങ്കിട്ട ചിത്രത്തിന് താഴെയുള്ള യുവാവിന്റെ അശ്ലീല കമന്റിനെതിരെ സോഷ്യൽമീഡിയ ഒന്നടങ്കം തിരിഞ്ഞതോടെയാണ് ഇപ്പോൾ മാപ്പുമായി യുവാവ് രംഗത്ത് എത്തിയിരിക്കുന്നത്.
‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് യുവാവ് തന്റെ അക്കൗണ്ടിൽ മാപ്പപേക്ഷയുമായി പോസ്റ്റ് ചെയ്തത്. അശ്വതി പങ്കിട്ട ഒരു ചിത്രത്തിന് എതിരെ മോശം കമന്റ് ഇട്ടപ്പോൾത്തന്നെ അശ്വതി ഇയാൾക്ക് അതിമനോഹരമായ മറുപടി നൽകുകയും സോഷ്യൽ മീഡിയയുടെ കൈയ്യടി അശ്വതി വാങ്ങുകയും ചെയ്തിരുന്നു.
