Connect with us

സിനിമ വാർത്തകൾ

ചക്കപ്പഴത്തിൽ നിന്നും പിന്മാറിയോ? മറുപടിയുമായി അശ്വതി ശ്രീകാന്ത്

Published

on

നടിയായും അവതാരകയായും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. വര്ഷങ്ങളായി അവതരണ രംഗത്ത് തുടർന്ന അശ്വതി അടുത്തിടെയാണ് അഭിനയരംഗത്തേക്കും കടന്നത്. അശ്വതിയുടെ സോഷ്യൽ മീഡിയ വിശേഷങ്ങൾ മിക്കവയും ഏറെ വൈറൽ ആകാറുണ്ട്. പോസ്റ്റുകൾ മാത്രമല്ല, ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയും, വിമർശനത്തിന് കടുത്ത ഭാഷയിൽ അശ്വതി നൽകുന്ന പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴും അശ്വതിയുടെ പ്രതികരണത്തിന് ആണ് ആരാധകർ കൈ അടിക്കുന്നത്. ചക്കപ്പഴം എന്ന പരമ്പരയിൽ ആണ് താരം അഭിനയിച്ച് കൊണ്ടിരുന്നത്.

ഗർഭിണി ആയതു കൊണ്ട് കുറച്ചുകാലങ്ങളായി അശ്വതി ശ്രീകാന്ത് പരമ്പരയിൽ ഇല്ല. അശ്വതി എപ്പോൾ തിരിച്ചുവരും എന്ന ചോദ്യമാണ് ഗ്രൂപ്പുകളിലും മറ്റും ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അതിനു ഉത്തരം നൽകിക്കൊണ്ട് അശ്വതി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ചക്കപ്പഴം സീരിയലിലേക്ക് തിരിച്ചു വരുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. അങ്ങനെ വരുമെന്നു വിശ്വസിക്കുകയാണ് താൻ എന്ന് അശ്വതി പറയുന്നു. ഇപ്പോൾ ഏഴാം മാസത്തിലേക്ക് കടക്കുന്നതേയുള്ളൂ. ചക്കപ്പഴം പരമ്പരയുടെ ലൊക്കേഷൻ വീട്ടിൽ നിന്നും വളരെ അടുത്താണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇപ്പോൾ ഇല്ല. സാഹചര്യം അനുകൂലമാണെങ്കിൽ കഴിയുന്ന അത്രയും ദിവസം ജോലി ചെയ്യണമെന്നാണ് തീരുമാനമെന്ന് അശ്വതി പറഞ്ഞു.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്.സ്‌ക്രീനിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.സോഷ്യല്‍ മീഡിയയില്‍ നിലപാട് പങ്കുവെക്കുന്ന പല താരങ്ങളേയും പോലെ അധിക്ഷേപങ്ങളും അശ്ലീല കമന്റുകളുമെല്ലാം അശ്വതിയും നേരിടാറുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കാനും അശ്വതിയ്ക്ക് അറിയാം.

Advertisement

സിനിമ വാർത്തകൾ

മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

Published

on

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്‌മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്‌തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്‌ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്‌തു.

എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന  പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.

Continue Reading

Latest News

Trending