Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പതിനഞ്ചാമത്തെ വയസ്സില്‍ മുതലക്കോടം സ്‌കൂളിലിന്റെ വരാന്തയില്‍ വച്ച് കണ്ടതാണ്

നടിയായും അവതാരകയായും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. വര്ഷങ്ങളായി അവതരണ രംഗത്ത് തുടർന്ന അശ്വതി അടുത്തിടെയാണ് അഭിനയരംഗത്തേക്കും കടന്നത്. അശ്വതിയുടെ സോഷ്യൽ മീഡിയ വിശേഷങ്ങൾ മിക്കവയും ഏറെ വൈറൽ ആകാറുണ്ട്. പോസ്റ്റുകൾ മാത്രമല്ല, ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയും, വിമർശനത്തിന് കടുത്ത ഭാഷയിൽ അശ്വതി നൽകുന്ന പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴും അശ്വതിയുടെ പ്രതികരണത്തിന് ആണ് ആരാധകർ കൈ അടിക്കുന്നത്. ചക്കപ്പഴം എന്ന പരമ്പരയിൽ ആണ് താരം അഭിനയിച്ച് കൊണ്ടിരുന്നത്. ഇപ്പോൾ ഗർഭിണി ആയതിനു പിന്നാലെ പരമ്പയിൽ നിന്നും താൽക്കാലികമായി പിന്മാറിയിരിക്കുകയാണ് താരം.

ഇപ്പോൾ അശ്വതി തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, താരം പറയുന്നത് ഇങ്ങനെ, ഇങ്ങനെ തോരാതെ പെയ്യുന്നൊരു മണ്‍സൂണ്‍ കാലത്ത്, എന്റെ പതിനഞ്ചാമത്തെ വയസ്സില്‍ മുതലക്കോടം സ്‌കൂളിലിന്റെ വരാന്തയില്‍ വച്ച് കണ്ടതാണ്… ‘This is your man’ എന്ന് അപ്പോള്‍ അശരീരി ഉണ്ടായില്ല, അടിവയറ്റില്‍ മഞ്ഞും വീണില്ല. മഴ മാത്രം പെയ്തു… ഒരുമിച്ച് പിന്നെത്ര മഴ നനയേണ്ടവരെന്ന്, എത്ര വെയില്‍ കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല ! അല്ലെങ്കിലും നാളെ എന്തെന്ന് അറിയാത്ത കൗതുകത്തില്‍ ആണല്ലോ ജീവിതത്തിന്റെ മുഴുവന്‍ ഭംഗിയും തന്റെ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഇങ്ങനെ കുറിച്ചത്.

Advertisement. Scroll to continue reading.

You May Also Like

സീരിയൽ വാർത്തകൾ

ഇപ്പോൾ ജനങ്ങളിൽ ഉയരുന്ന ഒരു വിഷയം തന്നെയാണ് ബ്രഹ്മപുരം  തീപിടിത്തം, ഇതിൽ പ്രതിഷേധിച്ചു കൊണ്ട് നിരവധി താരങ്ങൾ മുൻപന്തിയിൽ ഇറങ്ങിയിരുന്നു, ഇപ്പോൾ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് മുന്നോട്ടു...

സിനിമ വാർത്തകൾ

മലയാളികൾക്ക് സുപരിചിതയും സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. അവതരണശൈലി കൊണ്ട് തന്റെതായ വ്യക്തി മുദ്ര കൈവരിച്ച വ്യക്തി കൂടിയാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ് അശ്വതി...

സിനിമ വാർത്തകൾ

ടി വി ചാനലുകളിൽ നിരവധി ഷോകൾഅവതരിപ്പിച്ചിട്ടുള്ള അവതാരകയണ് അശ്വതി ശ്രീകാന്ത്. ‘ചക്ക പഴം’എന്ന സീരിയലിലൂടെ ആണ് അശ്വതിയെ പ്രേഷകർക്കു സുപരിചിതയായത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, വീഡിയോളും, പോസ്റ്റുകളും പങ്കു...

സിനിമ വാർത്തകൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അശ്വതി, അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും...

Advertisement