Connect with us

സിനിമ വാർത്തകൾ

ആറു മാസം മുൻപ് ക്ഷണിക്കാത്തൊരു അതിഥി ശരീരത്തിൽ കയറി കൂടി, അമ്മയൊരു മേജർ സർജറിയ്ക്ക് ഒരുങ്ങി ഇരിക്കുമ്പോൾ ആശുപത്രിയിൽ വച്ച് എടുത്ത പടമാണിത്, അമ്മയെക്കുറിച്ച് അശ്വതി ശ്രീകാന്ത്

Published

on

ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയായി വേഷമിടുന്നത് അശ്വതി ശ്രീകാന്താണ്. അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു അഭിനയത്തിലേക്ക് ചുവടുവെച്ചത്. പുതിയ തുടക്കത്തിന് ആശംസ അറിയിച്ച് ആരാധകരും എത്തിയിരുന്നു. തുടക്കത്തിലെ ആശങ്കകള്‍ പരിഹരിച്ച് അഭിനയ ജീവിതവുമായി മുന്നേറുകയാണ് താരം. അതിനിടെയാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്ന കാര്യം അശ്വതി പുറത്ത് വിട്ടത്, തന്റെ സന്തോഷവും സങ്കടവും എല്ലാം ആരാധകരുമായി അശ്വതി പങ്കുവെക്കാറുണ്ട്, ഇപ്പോൾ നഴ്‌സ് ദിനത്തിൽ തന്റെ അമ്മയെക്കുറിച്ച് വേറിട്ടൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.

അമ്മ നഴ്‌സ്‌ ആയി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ആണ് അച്ഛൻ അമ്മയെ പെണ്ണുകാണാൻ ചെന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഗൾഫുകാരന്റെ വിവാഹ പരസ്യം പത്രത്തിൽ കണ്ട് അമ്മയുടെ സുഹൃത്താണ് അച്ഛന്റെ വിലാസത്തിൽ കത്തെഴുതിയത്. ഗൾഫുകാരനെ കല്യാണം കഴിച്ച് കൂടെ പോകാമെന്നും അവിടെ ജോലി നോക്കാമെന്നും അമ്മ കരുതിയിട്ടുണ്ടാവും. പക്ഷേ എന്തുകൊണ്ടോ വിവാഹം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വിവാഹത്തോടെ അമ്മയ്ക്ക് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടിയും വന്നു. അമ്മ പക്ഷേ പഠിച്ചത് ഒരിക്കലും മറന്നില്ല. വാടക വീടിന്റെ അരിക് മുറിയിലെ ക്ലിനിക്കിൽ പനിയ്ക്ക് മരുന്ന് വാങ്ങാനും മുറിവ് വച്ച് കെട്ടാനും ഇഞ്ചക്ഷൻ എടുക്കാനും വന്നിരുന്ന ആളുകളെ കണ്ടാണ് എന്റെ ബാല്യം കണ്ണു തുറന്നിരുന്നത്. അമ്മയോട് അക്കാലത്ത് ഒരു പാരാസെറ്റമോൾ എങ്കിലും വാങ്ങിയിട്ടില്ലാത്ത തട്ടക്കുഴക്കാർ കുറവായിരിക്കും…

Betadine ന്റെയും ഡെറ്റോളിന്റെയും മണമായിരുന്നു വീടിന്… !! നഴ്സിങ് പഠിക്കുന്ന കാലത്ത് ഡെഡ്ബോഡി ഒക്കെ തൊട്ടിട്ടുണ്ടെന്ന് അമ്മ ഒരിക്കൽ പറഞ്ഞതിൽ പിന്നെ ദിവസങ്ങളോളം അമ്മയുടെ കൈയിൽ പോലും തൊടാതെ നടന്നിട്ടുണ്ട് ധൈര്യശാലിയായ ഞാൻ. ഇപ്പോൾ അച്ഛന് രണ്ടു നേരം ഇൻസുലിൻ എടുക്കുന്നതിലേയ്ക്ക് അമ്മയുടെ നഴ്സിംഗ് ചുരുങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്സും അമ്മയാണ്. ഒന്നാം വയസ്സിൽ പനി കൂടി fits വന്ന എന്നെയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടിയ അതേ ധൈര്യത്തിലാണ്, ചരിത്രം ആവർത്തിച്ച കൊച്ചുമകളെ സ്വന്തം കൈയിൽ കോരിയെടുത്ത് അറുപതാം വയസ്സിൽ അമ്മ ആശുപത്രിയിൽ എത്തിച്ചത്. ആറു മാസം മുൻപ് ക്ഷണിക്കാത്തൊരു അതിഥി ശരീരത്തിൽ കയറി കൂടി, അമ്മയൊരു മേജർ സർജറിയ്ക്ക് ഒരുങ്ങി ഇരിക്കുമ്പോൾ ആശുപത്രിയിൽ വച്ച് എടുത്ത പടമാണിത്.

അത്ര തന്നെ കൂൾ ആയാണ് തീയേറ്ററിലേയ്ക്ക് പോയതും. ഐ സി യു യിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരോട് കമ്പനി കൂടി അവരുടെ ഫോൺ നമ്പർ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്. അതാണ് അമ്മ…ഞങ്ങടെ സ്വന്തം നഴ്സമ്മ നിങ്ങളൊന്ന് തൊടാതെ ആരും ഇങ്ങോട്ട് വരികയും കടന്നു പോവുകയും ഇല്ലാത്തതിനാൽ ഭൂമിയിലെ എല്ലാ മാലാഖമാർക്കും നന്ദി, ഒപ്പം നഴ്സസ് ഡേ വിഷസ്സ്…

സിനിമ വാർത്തകൾ

അമ്മ സംഘടനക്ക് പണം മാത്രം മതിയോ ഷമ്മി തിലകനെ പുറത്താക്കിയതിന്റെ പേരിൽ വിമർശനവുമായി സോഷ്യൽ മീഡിയ!!

Published

on

താര സംഘടന അമ്മ രണ്ടു തട്ടിൽ നില്ക്കുന്നു എന്നുള്ള സോഷ്യൽ മീഡിയിലെ  വാർത്തകൾ ആണ് ഇപ്പോൾ ചർച്ച ആകുന്നത്. അമ്മയിൽ നിന്നും ഇപ്പോൾ ഷമ്മി തിലകനെ പുറത്താക്കിയിരിക്കുന്നു ഇത് എന്ത് നീതി എന്നാണ്  സോഷ്യൽ മീഡിയ ചോദിക്കുന്നത്. നിരവധി അച്ചടക്ക നടപടികൾ ഷമ്മിയുടെ ഭാഗത്തു് നിന്നും ഉണ്ടായിട്ടുണ്ട്. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിനിടയിൽ ദൃശ്യം ഫോണിന്റെ ക്യാമെറയിൽ പകർത്തി എന്നതായിരുന്നു ആദ്യ പ്രശ്നം. എന്നാൽ അതിനെ തുടർന് ഷമ്മി രംഗത്തു എത്തുകയും ചെയ്യ്തു.


ഷമ്മിയെ പുറത്താക്കുന്നു എന്നുള്ള വാർത്ത എത്തിയതിനു ശേഷം ‘അമ്മ സംഘടന പ്രതികരിച്ചു ഇല്ല ഷമ്മിയെ പുറത്താക്കിയിട്ടില്ല, നേരത്തെ നീക്കാനുള്ള തീരുമാനം സംഘടനയിൽ ഉണ്ടായിരുന്നായിരിക്കും അതിനാലാണ് മാധ്യമങ്ങൾ ഇത് വർത്തയാക്കിയതും എന്നും പറയുന്നു. അതുപോലെ ദിലീപും, വിജയ് ബാബുവും നടികളെ അക്ക്രമിച്ചതിന്റെ പേരിൽ ഇപ്പോളും കുറ്റവാളികൾ ആണ് എന്നിട്ടു പോലും അവർ അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്.


ഇവർക്കിത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും ഇവർക്കു അമ്മ സംഘടനയിൽ പങ്കെടുക്കാനുള്ള അർഹത ഉണ്ട്. ഇതുവരെയും അവരെ ഇതിൽ നിന്നും പുറത്താക്കുകയോ, വിശദീകരണം തേടുകയോ ചെയ്യ്തിട്ടില്ല. പിന്നെ എന്തുകൊണ്ട് ഷമ്മി തിലകനെ മാത്രം പുറത്താക്കൻ അമ്മ സംഘടന ശ്രെമിക്കുന്നു, ‘അമ്മ സംഘടന പണം മാത്രം ആണോ ലക്‌ഷ്യം വെക്കുന്നത് അമ്മയിൽ ഒരു സവർണ്ണ മേധവിത്വം നിലനിൽകുന്നവോ എന്നാണ് മാധ്യമങ്ങളുടെ ചോദ്യം.

Continue Reading

Latest News

Trending