തെന്നിന്ത്യൻ താര സുന്ദരി അസിനെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, അസിൻ അഭിനയിച്ച ചിത്രങ്ങൾ ഒക്കെയും സൂപ്പർ ഹിറ്റ് ആയിരുന്നു, 2001 ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന ചിത്രത്തിൽ കൂടിയാണ് അസിൻ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്, മലയാളത്തിൽ നിന്നും അസിൻ പിന്നീട് തെലുങ്കിലേക്ക് എത്തിച്ചേരുകയായിരുന്നു, പിന്നീട് ഹിന്ദിയിലും തമിഴകത്തും താരത്തെ തേടി നിരവധി അവസരങ്ങൾ വന്നെത്തി, ചെയ്ത ചിത്രങ്ങൾ ഒട്ടുമിക്കതും സൂപ്പർ ഹിറ്റായി മാറി.സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അസിന്റെ വിവാഹം, പ്രമുഖ വ്യവസായി രാഹുൽ ശർമയെ ആണ് അസിൻ വിവാഹം ചെയ്തത്, 2016 ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് 2017 ഒക്ടോബറിൽ അസിന് പെൺകുഞ്ഞ് പിറന്നു, അസിൻ തന്നെയാണ് ഈ വിവരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി അറിയിച്ചത്. ഇപ്പോൾ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് കുടുമ്പത്തോടൊപ്പം ചിലവഴിക്കുകയാണ് അസിൻ. ‘
സിനിമയിൽ ഇല്ലെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി അസിൻ പങ്കുവെക്കാറുണ്ട്. മകൾ അറിന്റെ വളർച്ചയും കുസൃതിയും എല്ലാം അസിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. പുറമേക്ക് വളരെ ശാന്ത ശാന്തത നിറഞ്ഞ സ്വഭാവ കാരിയാണ് അസിൻ. എന്നാൽ ശരിക്കും ആള് ചെറിയൊരു റൗഡി ആണ് എന്ന് പറയാം. പ്പോഴിതാ അതിനെക്കുറിച്ച് പറയുകയാണ് പിതാവ് ജോസഫ് തോട്ടുങ്കൽ. മുൻപ് നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയ പയ്യൻറെ കയ്യിൽ പിടിച്ചിട്ടുണ്ട് അവൾ.എന്നിട്ട് പിടിച്ചു തിരിച്ചു. എല്ലാവരും നോക്കി നിൽക്കെ അവനെക്കൊണ്ട് ആ പെൺകുട്ടിയോട് മാപ്പ് ചോദിപിച്ചു. തൊട്ടടുത്ത് അസിനും ഇരിക്കുന്നുണ്ടായിരുന്നു അഭിമുഖത്തിൽ. സുഹൃത്തുക്കൾ ക്കെതിരെ മോശമായി സംസാരിക്കുന്നതും തെറ്റായി എന്തെങ്കിലും ചെയ്യുന്നത് എനിക്ക് സഹിക്കില്ല. താരം പറയുന്നു.